ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ കൈയിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ച് വനം വകുപ്പ് ജീവനക്കാരന്റെ വിരലുകള്‍ അറ്റു
Feb 28, 2022, 13:34 IST
കൊടകര: (www.kvartha.com 28.02.2022) ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ കൈയിലുണ്ടായിരുന്ന പടക്കം അബദ്ധത്തില്‍ പൊട്ടിത്തെറിച്ച് വനം വകുപ്പ് ജീവനക്കാരന്റെ വിരലുകള്‍ അറ്റു. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ ജീവനക്കാരന്‍ ആര്‍ ശശിക്കാ(40) ണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. ശശി ഇപ്പോള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഇഞ്ചക്കുണ്ടില്‍ ഇറങ്ങിയ കാട്ടാനകളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ആനകള്‍ ശശിയുടെ നേരെ പാഞ്ഞടുത്തു. ഇതോടെ കൈയിലിരുന്ന പടക്കം പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ശശിയുടെ രണ്ടു വിരലുകള്‍ അറ്റു. ശബ്ദം കേട്ട് കാട്ടാനകള്‍ വിരണ്ടോടിയതിനാല്‍ മറ്റ് ദുന്തങ്ങളൊന്നും ഉണ്ടായില്ല.
Keywords: Forest staff’s Finger Amputated After Cracker Explodes, Thrissur, News, Local News, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.