School Kalolsavam | 62-ാമത് കേരള സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു; അനാരോഗ്യകരമായ മാത്സര്യംകൊണ്ട് കുട്ടികളുടെ മനോവീര്യം തകര്‍ക്കരുതെന്ന് മുന്നറിയിപ്പ്

 


കൊല്ലം: (KVARTHA) കൗമാരകലയുടെ മഹോത്സവത്തിന് കൊല്ലത്ത് തിരി തെളിഞ്ഞു. 62-ാമത് കേരള സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലം ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ ഉദ്ഘാടനം ചെയ്തു. കൗമാരമനസ്സുകളുടെ ഉത്സവമാണ് കലോത്സവമെന്ന് പറഞ്ഞ മുഖ്യമന്ത്രി അനാരോഗ്യകരമായ മാത്സര്യംകൊണ്ട് കുട്ടികളുടെ മനോവീര്യം തകര്‍ക്കരുതെന്നും ഓര്‍മിപ്പിച്ചു.

School Kalolsavam | 62-ാമത് കേരള സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു; അനാരോഗ്യകരമായ മാത്സര്യംകൊണ്ട് കുട്ടികളുടെ മനോവീര്യം തകര്‍ക്കരുതെന്ന് മുന്നറിയിപ്പ്

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ശാനവാസ് ആശ്രാമം മൈതാനത്ത് പതാക ഉയര്‍ത്തിയാണ് ഔദ്യോഗിക തുടക്കമിട്ടത്. തുടര്‍ന്ന് കാസര്‍കോട് നിന്നുള്ള ഭിന്നശേഷി കുട്ടികളുടെ ചെണ്ടമേള കലാവിരുന്നും കലോത്സവ ചരിത്രത്തില്‍ ആദ്യമായി ഗോത്ര കല ഉള്‍ക്കൊള്ളിച്ചു മംഗലം കളിയും സിനിമ താരം ആശ ശരത്തും സംഘവും അവതരിപ്പിച്ച സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും പ്രധാന വേദിയില്‍ അരങ്ങേറി. ജനുവരി നാലു മുതല്‍ എട്ടു വരെ 24 വേദികളിലായാണ് കലോത്സവം നടക്കുന്നത്.

Keywords:  Forgo 'unhealthy competition', let kids instill values: CM at inauguration of School Kalolsavam, Kollam, News, Education, School Kalolsavam, Inauguration, Chief Minister, Pinarayi Vijayan, Flag off, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia