Obituary | ബാംഗ്ലൂരിലെ മുന്‍ വ്യാപാരി എകെ മുഹമ്മദ് ഹാജി നിര്യാതനായി
എടക്കാട് കുങ്ങന്റെ വളപ്പില്‍ ഖദീജ - സേക്കിന്റകത്ത് അബ്ദുല്‍ ഖാദര്‍ മൗലവി ദമ്പതികളുടെ മകനാണ്
ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ധര്‍മടം ചീരോത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി
തലശ്ശേരി: (KVARTHA) ബാംഗ്ലൂരിലെ മുന്‍ വ്യാപാരി എകെ മുഹമ്മദ് ഹാജി നിര്യാതനായി. ധര്‍മടം ദാറുസ്സലാം ജുമാ മസ്ജിദിന് സമീപം ബൈത്തു സലാമില്‍ അവാല്‍ കുങ്ങന്റെ വളപ്പില്‍ എകെ മുഹമ്മദ് ഹാജി (80) ആണ് നിര്യാതനായത്. എടക്കാട് കുങ്ങന്റെ വളപ്പില്‍ ഖദീജ - സേക്കിന്റകത്ത് അബ്ദുല്‍ ഖാദര്‍ മൗലവി ദമ്പതികളുടെ മകനാണ്.
ഭാര്യ: ഖദീജ. മക്കള്‍: തസ്ലീമ, തന്‍സീര്‍, മൈസൂമ, അഫ്‌സല്‍, ശിജാസ്, ഫര്‍ഹാന്‍. മരുമക്കള്‍: ജുനൈദ്, സമീര്‍, സുനൈന, നജുല, ആമിന. സഹോദരങ്ങള്‍: എകെ അസീസ് ഹാജി, നബീസ, സക്കീന, പരേതയായ ആഇശ.
ധര്‍മടം ദാറുസ്സലാം ജുമാ മസ്ജിദ് കമിറ്റി പ്രസിഡന്റായിരുന്നു. ബാംഗ്ലൂര്‍ മജിസ്റ്റികില്‍ ദീര്‍ഘകാലം വ്യാപാരിയായിരുന്നു.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ധര്‍മടം ചീരോത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി.