Obituary | ചെറുപുഴയില്‍ മുന്‍ ബാങ്ക് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
കണ്ണൂര്‍: (KVARTHA) ചെറുപുഴയില്‍ മുന്‍ ബാങ്ക് ജീവനക്കാരനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചെറുപുഴ കന്നിക്കളത്തെ പാലത്തുങ്കല്‍ പുരുഷോത്തമനെ (66) ആണ് കിടപ്പുമുറിയുടെ തറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.
പുരുഷോത്തമന്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഓടോറിക്ഷയില്‍ വീട്ടില്‍ ഭക്ഷണവും മറ്റും കൊണ്ടുക്കൊടുക്കുകയാണ് പതിവ്. രണ്ടുദിവസമായി വിളിക്കാത്തതിനെ തുടര്‍ന്ന് ഓടോറിക്ഷാ ഡ്രൈവര്‍ വന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ തുറന്ന നിലയില്‍ ആയിരുന്നു.
ചെറുപുഴ സിഐ ടിപി ദിനേശിന്റെ നേതൃത്വത്തില്‍ എ എസ് ഐ ഹബീബ് റഹ് മാന്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.