പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റില്‍
Jun 1, 2021, 14:00 IST
കണ്ണൂര്‍: (www.kvartha.com 01.06.2021) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സിപിഎം മുന്‍ ബ്രാഞ്ച് സെക്രടറി വേശാല നെല്യോട്ട് വയലിലെ കെ പ്രശാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മയ്യില്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ബാലസംഘം പ്രവര്‍ത്തകനെയാണ് പ്രശാന്ത് പീഡിപ്പിച്ചത്.
ഒരാഴ്ച മുന്‍പ് ബാലസംഘം പ്രവര്‍ത്തനത്തിന് എത്തിയ കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെല്യോട്ട് വയല്‍ ബ്രാഞ്ച് സെക്രടറിയായിരുന്ന പ്രശാന്തിനെ, ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് നീക്കം ചെയ്തത്.

Keywords: Former CPM Branch Secretary Arrested in Molest Case at Kannur, Kannur, News, Police, Arrested, CPM, Molestation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.