ഹരിയാനയിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് നിര്‍മല്‍ സിങും മകള്‍ ചിത്രയും ആം ആദ്മി പാര്‍ടിയില്‍
Apr 7, 2022, 13:48 IST
ചണ്ഡിഗഡ്: (www.kvartha.com07.04.2022) ഹരിയാനയിലെ ഹരിയാനയിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് നിര്‍മല്‍ സിങും മകള്‍ ചിത്രയും ആം ആദ്മി പാര്‍ടിയില്‍ (AAP) അംഗത്വമെടുക്കും. നേരത്തെ ഹരിയാന കോണ്‍ഗ്രസ് നേതാവായ അശോക് തന്‍വാര്‍ ആംആദ്മി പാര്‍ടിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍മല്‍ സിങും എഎപിയില്‍ അംഗത്വമെടുക്കുന്നത്.
എഎപിയുടെ പഞ്ചാബിലെ വിജയത്തിനുശേഷം ഹരിയാനയിലെ കോണ്‍ഗ്രസ്, ബിജെപി, തുടങ്ങിയ മുഖ്യധാരാ പാര്‍ടികളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ എഎപിയില്‍ അംഗത്വം സ്വീകരിക്കുന്നുണ്ട്. അശോക് തന്‍വാറിന് പുറമെ പ്രാദേശിക നേതാക്കളായ സന്ദീപ് ഭരദ്വാജ്, വികാസ് ഭരദ്വാജ് എന്നിവരും ഹരിയാനയിലെ മാധ്യമപ്രവര്‍ത്തകനായ ശിവ് കുമാറും എഎപിയില്‍ ചേര്‍ന്ന വാര്‍ത്തയും നേരത്തെ പുറത്തുവന്നിരുന്നു.
Keywords: News, Kerala, Politics, Congress, AAP, Former Haryana Congress leader, Nirmal Singh, Daughter, Join, Former Haryana Congress leader Nirmal Singh, his daughter to join AAP.
Keywords: News, Kerala, Politics, Congress, AAP, Former Haryana Congress leader, Nirmal Singh, Daughter, Join, Former Haryana Congress leader Nirmal Singh, his daughter to join AAP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.