തിരുവനന്തപുരം: (www.kvartha.com 04.06.2016) മുന്‍ എം പിയും കോണ്‍ഗ്രസ് നേതാവുമായ എന്‍.പീതാംബരക്കുറുപ്പിന് വാഹനാപകടത്തില്‍ പരിക്ക്. കഴക്കൂട്ടം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിനു സമീപത്തുവെച്ചായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറില്‍ എതിരെ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന കേന്ദ്രസംഘത്തിനു മുന്നില്‍ മൊഴി നല്കാന് പോകുന്നതിനിടെയായിരുന്നു അപകടം. കുറുപ്പിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെടിക്കെട്ട് നടത്താന്‍ കുറുപ്പ് സഹായം നല്‍കിയെന്ന ക്ഷേത്രം ഭാരവാഹികളുടെ മൊഴിയെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്ക്് 12 മണിക്ക് ഹാജരാകാന്‍ കുറുപ്പിന് നോട്ടീസ് നല്‍കിയിരുന്നു. ക്ഷേത്രം ഭാരവാഹികള്‍ നല്കിയ മൊഴികളുടെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനാണ് പീതാംബരകുറുപ്പിനെ വിളിച്ചു വരുത്തി മൊഴി എടുക്കുന്നത്.
Also Read:
ഖാസി കേസ്: അനിശ്ചിതകാല സമരം റമദാനിലും പെരുന്നാള്‍ ദിനത്തിലും തുടരും
വെടിക്കെട്ട് നടത്താന്‍ കുറുപ്പ് സഹായം നല്‍കിയെന്ന ക്ഷേത്രം ഭാരവാഹികളുടെ മൊഴിയെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്ക്് 12 മണിക്ക് ഹാജരാകാന്‍ കുറുപ്പിന് നോട്ടീസ് നല്‍കിയിരുന്നു. ക്ഷേത്രം ഭാരവാഹികള്‍ നല്കിയ മൊഴികളുടെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനാണ് പീതാംബരകുറുപ്പിനെ വിളിച്ചു വരുത്തി മൊഴി എടുക്കുന്നത്.
Also Read:
Keywords: Former MP N Peethambara Kurup to be queried on Puttingal temple tragedy,Thiruvananthapuram, Vehicles, Accident, Injured, hospital, Treatment, Medical College, Car, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.