Imprisonment | പട്ടയം തിരിമറി: ദേവികുളം മുന്‍ തഹസീല്‍ദാര്‍ക്ക് 4 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും
Dec 29, 2023, 17:50 IST
മൂവാറ്റുപുഴ: (KVARTHA) പട്ടയം തിരിമറി നടത്തിയെന്ന കേസില്‍ ദേവികുളം മുന്‍ തഹസീല്‍ദാര്‍ക്ക് നാലുവര്‍ഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. ഇടുക്കി ജില്ലയിലെ ദേവികുളം തഹസീല്‍ദാറായിരുന്ന രാമന്‍കുട്ടിയെയാണ് കേടതി ശിക്ഷിച്ചത്. 2001-2002 കാലഘട്ടത്തില്‍ ദേവികുളം തഹസീല്‍ദാറായിരുന്നു രാമന്‍ കുട്ടി.
ഇക്കാലത്ത് കണ്ണന്‍ ദേവന്‍ ഹില്‍സ് വിലേജില്‍(Village) പെട്ട സര്‍കാര്‍ വക 36 സെന്റ് ഭൂമി രണ്ട് സ്വകാര്യ വ്യക്തികളുടെ പേരില്‍ പട്ടയം പിടിച്ച് നല്‍കി സര്‍കാരിന് നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്.
ഇടുക്കി വിജിലന്‍സ് യൂനിറ്റ് ആണ് കേസ് രെജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസിലാണ് ഇപ്പോള്‍ ഒന്നാം പ്രതിയായ ദേവികുളം മുന്‍ തഹസീല്‍ദാറായിരുന്ന രാമന്‍കുട്ടിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇടുക്കി വിജിലന്‍സ് മുന്‍ ഡി വൈ എസ് പി കെ വി ജോസഫ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടുക്കി വിജിലന്‍സ് മുന്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന വി വിജയന്‍, മുഹമ്മദ് കബീര്‍ റാവുത്തര്‍, എസി ജോസഫ്, അലക്‌സ് എം വര്‍ക്കി എന്നിവര്‍ അന്വേഷണം നടത്തി ഇടുക്കി വിജിലന്‍സ് മുന്‍ ഡി വൈ എസ് പി പിടി കൃഷ്ണന്‍കുട്ടി ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂടര്‍ വി എ സരിത ഹാജരായി. പ്രതിയെ റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലില്‍ അടച്ചു.
ഇക്കാലത്ത് കണ്ണന്‍ ദേവന്‍ ഹില്‍സ് വിലേജില്‍(Village) പെട്ട സര്‍കാര്‍ വക 36 സെന്റ് ഭൂമി രണ്ട് സ്വകാര്യ വ്യക്തികളുടെ പേരില്‍ പട്ടയം പിടിച്ച് നല്‍കി സര്‍കാരിന് നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്.
പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂടര്‍ വി എ സരിത ഹാജരായി. പ്രതിയെ റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലില്‍ അടച്ചു.
Keywords: Former Tehsildar of Devikulam sentenced to 4 years rigorous imprisonment and Rs 30,000 fine, Idukki, News, Imprisonment, Vigilance, Court, Punishment, Cheating, Probe, Chargesheet, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.