ഗോപി കോട്ടമുറിക്കലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് 40ഓളം പ്രവര്‍ത്തകര്‍ രാജിക്കൊരുങ്ങി
Jun 27, 2012, 10:17 IST
മുവാറ്റുപുഴ: ഒളിക്യാമറ വിവാദത്തെതുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയ ഗോപി കോട്ടമുറിക്കലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നാല്‍പതോളം പ്രവര്‍ത്തകര്‍ രാജിക്കൊരുങ്ങി.
പാര്‍ട്ടി ഏരിയാ കമ്മിറ്റിയംഗങ്ങളടക്കം പാര്‍ട്ടി ചുമതലയിലുള്ള നാല്‍പതോളം പ്രവര്‍ത്തകരാണ് രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ കോട്ടമുറിക്കല്‍ ഇവരുടെ തീരുമാനത്തെ നിരുല്‍സാഹപ്പെടുത്തി തിരിച്ചയച്ചു. പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ച് അനുഭാവികളായി മാത്രം തുടരാനുള്ള തീരുമാനമായിരുന്നു ഇവര്‍ക്ക്.
ഇന്നലെ രാവിലെയാണു സിപിഎം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗത്തിന്റെയും സിഐടിയു ഏരിയാ കമ്മിറ്റി നേതാവിന്റെയും നേതൃത്വത്തില്‍ എം.എ. സഹീര്‍, സാബു ജോസഫ്, സി.കെ. സോമന്‍, കെ.കെ. പരമേശ്വരന്‍, ഭവാനി ഉത്തമന്‍, എം.പി. ലാല്‍ തുടങ്ങി ആറ് ഏരിയാ കമ്മിറ്റി അംഗങ്ങളും, നഗരസഭാ കൌണ്‍സില്‍ അംഗങ്ങളായ കെ.ജി. അനില്‍കുമാര്‍, പി.കെ.നവാസ്, മുന്‍ കൗണ്‍സിലറായ പി.എം. ഇബ്രാഹിം തുടങ്ങിയവരും, അഞ്ച് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും 13 ലോക്കല്‍ കമ്മിറ്റി അംഗങ്ങളും 17 ബ്രാഞ്ച് സെക്രട്ടറിമാരുമടങ്ങുന്ന സംഘം കോട്ടമുറിക്കലിന്റെ വീട്ടിലെത്തിയത്.
വര്‍ഗ ബഹുജന സംഘടനകളുടെ നേതാക്കളും ഇവരോടൊപ്പമുണ്ടായിരുന്നു. ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നായിരുന്നു ഗോപി കോട്ടമുറിക്കലിന്റെ ഇവരോടുള്ള പ്രതികരണം. പാര്‍ട്ടി നടപടിക്കു വിധേയനായ നേതാവിനു പിന്തുണയും രാജിസന്നദ്ധതയും പോലും അറിയിച്ച് പാര്‍ട്ടി ചുമതലയുള്ള നേതാക്കള്‍ പ്രവര്‍ത്തിച്ചത് കടുത്ത അച്ചടക്ക ലംഘനമാണെന്നു കാണിച്ച് മൂവാറ്റുപുഴയിലെ പാര്‍ട്ടി നേതൃത്വം ജില്ലാ നേതൃത്വത്തിനു പരാതി നല്‍കിയിട്ടുണ്ട്.

English Summery
Forty activists ready to resign in Kottamurikal issue
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.