Found Dead | കാണാതായ വയോധികനെ പഴയ കെട്ടിടത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

 


കണ്ണൂര്‍: (www.kvartha.com) മയ്യിലില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ തടിക്കടവിലെ വയോധികനെ നാറാത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തടിക്കടവ് മഖാമിന് സമീപത്തെ കിഴക്കെടത്തെ പുരയില്‍ കെവി ഉമറിന്റെ (65) മൃതദേഹമാണ് നാറാത്തെ കല്ലൂരിക്കടവിലെ പഴയ കെട്ടിടത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ 11 മുതലാണ് ഉമറിനെ കാണാതായത്.
 
Found Dead | കാണാതായ വയോധികനെ പഴയ കെട്ടിടത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി


നാറാത്തെ സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ടതാണ്. പിന്നീട് ഇയാളെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ബന്ധുക്കളുടെ പരാതിയില്‍ ആലക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. മയ്യില്‍ സിഐ ടിപി സുമേഷിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
ഭാര്യ: ഫാത്വിമ. മക്കള്‍: അനസ്, അജ്മല്‍, സിനാന്‍, റൗഫിയ, ഫര്‍സാന.
മരുമക്കള്‍: ജഅഫര്‍, അയ്യൂബ്, ഹയറുന്നിസ.


Keywords:  Kerala, Kannur, News, Found Dead, Dead Body, Investigates, Family, Complaint, Missing man found dead
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia