ബിജെപി നേതാവിന്റെ കൊല: 4 സ്ത്രീകള്‍ അറസ്റ്റില്‍

 


ആലപ്പുഴ: (www.kvartha.com 13/02/2015) ആലപ്പുഴയില്‍ ബിജെപി നേതാവ് വേണുഗോപാല്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ നാല് സ്ത്രീകള്‍ അറസ്റ്റില്‍. ആലപ്പുഴ നിയോജകമണ്ഡലം സെക്രട്ടറി പുതുവേലിച്ചിറ വേണുഗോപാല്‍(46) കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഡിസംബര്‍ 29 ന് രാവിലെയാണ് വേണുഗോപാലിനെ വീട്ടുപരിസരത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

സ്മിത, രജനി ,ഗ്രീഷ്മ, ഗിരിജ എന്നിവരാണ് അറസ്റ്റിലായത്. സ്മിതയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട വേണുഗോപാല്‍ . ഭര്‍ത്താവിന്റെ കൊലയ്ക്കുള്ള പ്രതികാരമായാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.  ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചായിരുന്നു കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

ബിജെപി നേതാവിന്റെ കൊല: 4 സ്ത്രീകള്‍ അറസ്റ്റില്‍ വീട്ടില്‍ തുണി അലക്കിക്കൊണ്ടിരിക്കെ ഡിസംബര്‍ 29 ന് രാവിലെ ആറു മണിക്കാണ് അക്രമിസംഘം
വേണുഗോപാലിനെ വെട്ടിവീഴ്ത്തിയത്. ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയാണ് വേണുഗോപാലിന്റെ കൊലപാതകത്തിന് കാരണമെന്നനിലയിലായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്.   നിരവധി കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട വേണുഗോപാല്‍.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Alappuzha, Venugopal, Women, Murder, Arrest, Police, CPM, Husband, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia