കൊച്ചിയില്‍ അക്രമികളുടെ വിളയാട്ടം; 4പേരെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പിച്ചു; ഒരാളുടെ നില ഗുരുതരം; പരിക്കേറ്റവരെല്ലാം ആശുപത്രിയില്‍; ഒരാള്‍ കസ്റ്റഡിയില്‍

 


കൊച്ചി: (www.kvartha.com 26.12.2021) കൊച്ചിയില്‍ അക്രമികളുടെ വിളയാട്ടം. നാലുപേരെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പിച്ചു, ഇതില്‍ ഒരാളുടെ നില ഗുരുതരമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണ്. കൊച്ചി കരുമുകള്‍ ചെങ്ങാട്ട് കവലയില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് ആക്രമണം.

കൊച്ചിയില്‍ അക്രമികളുടെ വിളയാട്ടം; 4പേരെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പിച്ചു; ഒരാളുടെ നില ഗുരുതരം; പരിക്കേറ്റവരെല്ലാം ആശുപത്രിയില്‍; ഒരാള്‍ കസ്റ്റഡിയില്‍

വടിവാളുമായി എത്തിയ പ്രതികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആക്രമണത്തില്‍ കാല്‍പാദത്തിനു വെട്ടേറ്റ വേളൂര്‍ സ്വദേശി ആന്റോ ജോര്‍ജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.

തലയ്ക്ക് വെട്ടേറ്റ ജിനു കുര്യാക്കോസ്, ശരീരത്തില്‍ വെട്ടേറ്റ എല്‍ദോസ് കോണിച്ചോട്ടില്‍, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ കരുമുകളിനു സമീത്തെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഒരാളെ അമ്പലമേട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ചെങ്ങനാട്ടില്‍ ക്രിസ്മസ് ദിനത്തില്‍ കഞ്ചാവ് സംഘത്തെ നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. ഉച്ചയ്ക്കാണു സംഭവം. ഇതിന്റെ പ്രതികാരമാണു വൈകിട്ടു ഗുണ്ടാസംഘം എത്തി തീര്‍ത്തതെന്നാണു നാട്ടുകാര്‍ ആരോപിക്കുന്നത്.

Keywords:  Four hacked in goonda attack in Ernakulam, one person in police custody, Kochi, News, Attack, Injured, Police, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia