മലയാറ്റൂരില്‍ തീര്‍ത്ഥാടനത്തിനു പോയ മൂന്നാര്‍ സ്വദേശികള്‍ മുങ്ങിമരിച്ചു
Apr 18, 2014, 12:52 IST
ആലുവ: (www.kvartha.com 18.04.2014) മലയാറ്റൂരില്‍ തീര്‍ത്ഥാടനത്തിനു പോയ മൂന്നാര്‍ സ്വദേശികള്‍ പെരിയാറില്‍ കുളിക്കാനിറങ്ങുന്നതിനിടയില്‍ ഒഴുക്കില്‍ പെട്ട് മരിച്ചു.
സുരേഷ് (24) , രാജേഷ് (29) തിരുപ്പതി സ്വദേശി ജോസഫ് (15) മറയൂര്‍ സ്വദേശി അന്തോണി (31) എന്നിവരാണ് മരിച്ചത്. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ ഇവര്‍ പെരിയാറില്‍ കുളിക്കാനിറങ്ങിയതാണ് അപകട കാരണം. വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയായിരുന്നു അപകടം.
പെരിയാറില്‍ മണലെടുത്തതിനെ തുടര്‍ന്ന് കയത്തില്‍ നല്ല ആഴം ഉണ്ടായിരുന്നു. അപായ മുന്നറിയിപ്പിനുള്ള ബോര്‍ഡും തീരത്ത് സ്ഥാപിച്ചിരുന്നു. എന്നാല്‍ അതു ശ്രദ്ധിക്കാതെയാണ് നാലുപേരും കുളിക്കാനിറങ്ങിയത്. കുളിക്കാനിറങ്ങിയപ്പോള്‍ ആദ്യം ഒഴുക്കില്‍പെട്ടത് ജോസഫായിരുന്നു.
ജോസഫിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മറ്റുള്ളവരും ഒഴുക്കില്‍പെടുകയായിരുന്നു. നാലു പേരുടേയും മൃതദേഹം പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരില്‍ രണ്ടു പേര് സംഭവ സ്ഥലത്തുവെച്ചും മറ്റു രണ്ടു പേര് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
അപകടം നടന്നയുടന്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചിരുന്നുവെങ്കിലും ഫയര്‍ഫോഴ്സ്
എത്തുമ്പോഴേക്കും നാട്ടുകാര്‍ തീര്‍ത്ഥാടകരെ കരയിലെത്തിച്ചിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കാര്‍ കുഴിയിലേക്ക് മറിഞ്ഞ് സ്ത്രീകള്‍ ഉള്‍പെടെയുള്ള യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
Keywords: Four drown in Periyar, Aluva, Drowned, Dead Body,Hospital, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.