Arrested |കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ കാരിയറും തട്ടാനെത്തിയ സംഘവും അറസ്റ്റില്‍; പിടിച്ചെടുത്തവയില്‍ പുതിയ ഐഫോണുകളും

 


മലപ്പുറം: (www.kvartha.com) കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ കാരിയറും തട്ടാനെത്തിയ സംഘവും അറസ്റ്റില്‍.
ദുബൈയില്‍ നിന്നെത്തിയ കാരിയര്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുഹമ്മദ് അനീസും, ഇയാളുടെ അറിവോടെ കണ്ണൂരില്‍ നിന്നെത്തിയ നാലംഗ സംഘവുമാണു വലയിലായതെന്ന് പൊലീസ് പറഞ്ഞു. 

ഇവരില്‍ നിന്നും പുതിയ ഐഫോണുകളും 54 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. തലശേരി സ്വദേശികളായ പ്രസാദ്, കിരണ്‍, നിയാസ്, തളിപ്പറമ്പ് സ്വദേശി ഗിരീഷ് എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

രണ്ടര ലക്ഷം രൂപ മൂല്യമുള്ള ഐഫോണുകളും 54 ഗ്രാം സ്വര്‍ണവും അടക്കമുള്ള വസ്തുക്കള്‍ അനീസിന്റെ കൈവശമുണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് കരിപ്പൂര്‍ സിഐ ഷിബുവിന്റെ നേതൃത്വത്തിലുളള സംഘം കാത്തിരുന്ന് മുഹമ്മദ് അനീസിനെയും സംഘത്തെയും പിടികൂടുകയായിരുന്നു.

തട്ടിക്കൊണ്ടു പോകാന്‍ എത്തിയവര്‍ സഞ്ചരിച്ച രണ്ടു കാറുകളും പിടിച്ചെടുത്തു. കാരിയര്‍മാരുടെ സമ്മതത്തോടെ സമാനമായ രീതിയില്‍ ഇതേ സംഘം മുന്‍പും കള്ളക്കടത്തു സ്വര്‍ണം തട്ടിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. മൂന്നു മാസം മുന്‍പും കാരിയറിന്റെ സമ്മതത്തോടെ താനൂരില്‍ നിന്നുളള സംഘം സ്വര്‍ണം തട്ടാന്‍ എത്തിയിരുന്നു. ഇവരെ പിന്തുടര്‍ന്ന് അന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അര്‍ജുന്‍ ആയങ്കി അടക്കമുളള പ്രതികള്‍ അറസ്റ്റിലായത്.

Arrested |കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ കാരിയറും തട്ടാനെത്തിയ സംഘവും അറസ്റ്റില്‍; പിടിച്ചെടുത്തവയില്‍ പുതിയ ഐഫോണുകളും

Keywords: Four held Gold Smuggling at Karipur airport, Malappuram, News, Karipur Airport, Seized, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia