അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കി മടങ്ങവെ അപകടം; പഞ്ചായത്ത് അംഗം ഉള്‍പെടെ 4 പേര്‍ക്ക് ഗുരുതര പരിക്ക്

 



കൊല്ലം: (www.kvartha.com 10.12.2021) അഞ്ചാലുംമൂട് വാഹനാപകടത്തില്‍ പഞ്ചായത്ത് അംഗം ഉള്‍പെടെ നാല് പേര്‍ക്ക് ഗുരുതര പരിക്ക്. തൃക്കരുവ പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ മഞ്ജു, ദിലീപ്, രാജീവ്, അജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കി മടങ്ങവെയാണ് സംഭവം. 

അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കി മടങ്ങവെ അപകടം; പഞ്ചായത്ത് അംഗം ഉള്‍പെടെ 4 പേര്‍ക്ക് ഗുരുതര പരിക്ക്


തിരുവനന്തപുരം ആശുപത്രിയില്‍ നിന്ന് മടങ്ങവേ ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വാഹനാപകടത്തില്‍ പരിക്കേറ്റ പ്രാക്കുളം സ്വദേശി അനീഷ് എന്ന യുവാവിനെ ഇവര്‍ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ച് മടങ്ങുകയായിരുന്നു. ദിലീപായിരുന്നു കാര്‍ ഓടിച്ചിരുന്നത്. 

പുലര്‍ച്ചയോടെ കല്ലമ്പലം കവലയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരുവനന്തപുരം മെഡികല്‍ കോളജ്
ആശുപത്രിലെത്തിച്ചു.

Keywords:  News, Kerala, State, Kollam, Hospital, Accident, Injured, Four persons injured in road accident at Kollam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia