Police Booked | ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി; നഗരസഭ കൗന്‍സിലര്‍ ഉള്‍പെടെ 4 പേര്‍ക്കെതിരെ കേസ്

 



വൈക്കം: (www.kvartha.com) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ കേസെടുത്തു. റിടയേഡ് എസ്‌ഐ വൈക്കം കാരയില്‍ മാനശേരില്‍ എം കെ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 

വൈക്കം നഗരസഭയിലെ സിപിഎം കൗന്‍സിലര്‍ ഉള്‍പെടെ നാല് പേര്‍ക്കെതിരെയാണ് വൈക്കം പൊലീസ് കേസെടുത്തത്. കൗന്‍സിലര്‍ കെ പി സതീശന്‍, ഇയാളുടെ ഭാര്യ ഭാര്യ രേണുക, വെച്ചൂര്‍ സ്വദേശി ബിനീഷ്, കോട്ടയം സ്വദേശി അക്ഷയ് എന്നിവര്‍ ചേര്‍ന്ന് 4.75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

6 ലക്ഷം രൂപ നല്‍കിയാല്‍ ദേവസ്വം ബോര്‍ഡില്‍ ഗാര്‍ഡിന്റെ ജോലി ശരിയാക്കിത്തരാമെന്നായിരുന്നു വാഗ്ദാനമെന്നും മകന് വേണ്ടിയാണ് പരാതിക്കാരന്‍ പണം നല്‍കിയതെന്നും ഇതിനായി 50,000 രൂപ 2019 ഡിസംബറില്‍ സതീശന്റെ വീട്ടിലെത്തിച്ച് കൊടുത്തെന്നും സുരേന്ദ്രന്‍ പരാതിയില്‍ പറയുന്നു.

എന്നാല്‍ താന്‍ പണം വാങ്ങിയിട്ടില്ലെന്നും സിപിഎം വെച്ചൂര്‍ ബ്രാഞ്ച് കമിറ്റി അംഗമായിരുന്ന ബിനീഷ് എന്നയാളെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും കെ പി സതീശന്‍ പറഞ്ഞു.

Police Booked | ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി; നഗരസഭ കൗന്‍സിലര്‍ ഉള്‍പെടെ 4 പേര്‍ക്കെതിരെ കേസ്



2020 ജനുവരിയില്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫിസിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ വെച്ചൂര്‍ സ്വദേശി ബിനീഷിന് വേണ്ടിയെന്ന് പറഞ്ഞ് ഒന്നര ലക്ഷം രൂപ സതീശന്‍ വാങ്ങി, 2020 ഫെബ്രുവരിയില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപയും വാങ്ങി, തുടര്‍ന്ന് ജോലി ശരിയായെന്ന് പറഞ്ഞ് കോട്ടയം സ്വദേശി അക്ഷയ് എന്നയാളുടെ അകൗണ്ടിലേക്ക് ഒന്നര ലക്ഷം നിക്ഷേപിക്കാനും ആവശ്യപ്പെട്ടുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

തുടര്‍ന്ന് തുകയും പിന്നീട് പല തവണയായി വേറെയും പണം നല്‍കിയെന്ന് പരാതിയില്‍ പറയുന്നു. എന്നിട്ടും ജോലി കിട്ടിയില്ലെന്നും പല തവണ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരിച്ചുമില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.

Keywords: News,Kerala,State,Devaswom,Fraud,Case,Complaint,Police,Top-Headlines, Fraud by offering jobs in Devaswom Board; Case against 4 persons
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia