ശമ്പളവും പെന്‍ഷനുമില്ലാത്ത കെ.എസ്.ആര്‍.ടി.സിയില്‍ തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ത്ഥികളുടെ സൗജന്യയാത്ര
Feb 2, 2015, 10:09 IST
തിരുവനന്തപുരം: (www.kvartha.com 02/02/2015) പെന്‍ഷനും ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളവും നല്‍കാനാവാതെ നട്ടം തിരിയുന്ന കെഎസ്.ആര്‍.ടി.സിയില്‍ തിങ്കളാഴ്ച മുതല്‍ വിദ്യാഥികള്‍ക്ക് സൗജന്യയാത്ര. ഗതാഗത മന്ത്രിക്ക് ക്രെഡിറ്റ് കൂട്ടാനുള്ള ഈ സൗജന്യ പരീക്ഷണത്തിനെതിരെ ജീവനക്കാര്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണുള്ളത്. എന്നാല്‍ മുന്‍കൂര്‍ പണം അടച്ച് വിദ്യാര്‍ഥികള്‍ എടുത്തിട്ടുള്ള കണ്‍സഷന്‍ കാര്‍ഡിന്റെ കാലാവധി ഈ മാസം കൂടിയുള്ളതിനാല്‍ ഭൂരിഭാഗം പേര്‍ക്കും ഈ അധ്യയനവര്‍ഷം സൗജന്യം പ്രയോജനപ്പെടില്ല.
നിലവില്‍ കണ്‍സഷന്‍ കാര്‍ഡുള്ള 1,30,000 കുട്ടികളാണ് സൗജന്യ യാത്രയ്ക്ക് അര്‍ഹര്‍. മൂന്നുമാസം കൂടുമ്പോള്‍ കാര്‍ഡ് പുതുക്കണം. ഇത്തരത്തില്‍ അധ്യയനം ആരംഭിച്ച ജൂണില്‍ കാര്‍ഡെടുത്തവര്‍ ഡിസംബറില്‍ മുന്‍കൂര്‍ പണം അടച്ച് പുതുക്കിയിട്ടുണ്ട്. ഫെബ്രുവരിവരെയാണ് ഇതിന്റ കാലാവധി. ക്ലാസ് കുറവായതിനാല്‍ മാര്‍ച്ചില്‍ മിക്കവരും പുതുക്കാറില്ല. അതുകൊണ്ടുതന്നെ ജൂണിന് ശേഷം കാര്‍ഡെടുത്തിട്ടുള്ളവരും ജനുവരി 31ന് കാലാവധി കഴിഞ്ഞതുമായ വളരെ ചുരുക്കും പേരേ സൗജന്യയാത്രയ്ക്കുണ്ടാകു.
എങ്കിലും സാമ്പത്തിക നഷ്ടമില്ലാതെ തന്നെ സൗജന്യയാത്ര അനുവദിച്ചെന്ന ഇമേജാകും. ഇത് പരീക്ഷണമാണന്നും അടുത്ത വര്‍ഷം ആലോചിച്ചിട്ടേ സൗജന്യയാത്രയുണ്ടാകൂവെന്നാണ് കെ.എസ്.ആര്‍.ടി.സി. നിലപാട്. അതേസമയം പണിയെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാതെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യം അനുവദിച്ചതിനെതിരെ ജീവനക്കാര്‍ക്കിടയില്‍ എതിര്‍പ്പ് ശക്തമാണ്. പാലക്കാട് സഹകരണബാങ്കില്‍ നിന്ന് വായ്പ കിട്ടാത്തതാണ് ശമ്പളം മുടങ്ങാന്‍ കാരണം. സര്‍ക്കാര്‍, ഗ്യാരണ്ടി കരാര്‍ നല്‍കാത്തതാണ് തടസം. വെള്ളിയാഴ്ചയേ ഇനി ബാങ്ക് ഭരണ സമിതിയുള്ളു. കരാര്‍ കിട്ടിയാലും അത് അംഗീകരിച്ച് വായപ അനുവദിക്കാന്‍ ഇനിയും ഒരാഴ്ചയെടുക്കും.
സാമ്പത്തിക പ്രതിസന്ധികൊണ്ട് നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടി.സി. അടച്ചുപൂട്ടികൂടേയെന്ന് വരെ ഒരു ഘട്ടത്തില്‍ ഹൈക്കോടതി ചോദിച്ചിരുന്നു. കൂടാതെ സൗജന്യയാത്രയ്‌ക്കെതിരെ ഒരു പൊതുപ്രവര്‍ത്തകന്‍ കോടതിയെ സമീപിച്ചിട്ടുമുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: KSRTC, Students, Concession, Pension, Salary, Credit, Free, Travelling, Transport, Minister, Employees.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.