Onam Kit | ഓണത്തോടനുബന്ധിച്ച് എ എ വൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും സൗജന്യ ഓണകിറ്റ്

 


തിരുവനന്തപുരം: (www.kvartha.com) 2023 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ എ വൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും അവശ്യ സാധനങ്ങള്‍ ഉള്‍പെടുത്തിയ സൗജന്യ ഓണകിറ്റ് വിതരണം ചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

ഇതിന് 32 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാര്‍ഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷന്‍ കടകള്‍ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.

തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക.

Onam Kit | ഓണത്തോടനുബന്ധിച്ച് എ എ വൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും സൗജന്യ ഓണകിറ്റ്

തുടര്‍ചാനുമതി

ആലപ്പുഴ, മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍ ജില്ലാ കലക്ടറേറ്റുകളിലെ നാല് ലാന്‍ഡ് അക്വിസിഷന്‍ വിഭാഗത്തിനായി അനുവദിച്ചിട്ടുള്ളതും 31-03-2021 വരെ തുടര്‍ചാനുമതി നല്‍കിയിട്ടുള്ളതുമായ 20 താല്‍കാലിക തസ്തികകള്‍ക്ക് 01-04-2021 മുതല്‍ 31-03-2024 വരെ തുടര്‍ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.

കെവി മനോജ് കുമാര്‍ ബാലാവകാശ കമിഷന്‍ ചെയര്‍പേഴ്‌സന്‍

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമിഷന്‍ ചെയര്‍പേഴ്‌സനായി അഡ്വ. കെവി മനോജ് കുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചു.

Keywords:  Free Onam Kit for AAY card holders and residents of welfare institutions on the occasion of Onam, Thiruvananthapuram, News, Free Onam Kit, AAY Card Holders, Cabinet Decisions, Child Line Commission, Politics, Collectorate, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia