തിരുവനന്തപുരം: (www.kvartha.com 05.01.2022) സ്വാതന്ത്ര്യ സമരസേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പന്‍പിള്ള (107) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ബിജെപി അച്ചടക്ക സമിതി അധ്യക്ഷനായിരുന്നു.
രാജ്യത്തെ ബാര്‍ അസോസിയേഷനുകളിലെ ഏറ്റവും മുതിര്‍ന്ന അംഗവുമായിരുന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്ന അയ്യപ്പന്‍പിള്ള തിരുവനന്തപുരം കോര്‍പറേഷനിലെ ആദ്യ കൗണ്‍സിലര്‍മാരില്‍ ഒരാളുമാണ്.
സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യ നേതാക്കന്മാരില് ഒരാളാണ്. ഗാന്ധിജിയുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം ജനസേവനത്തിന് ഇറങ്ങിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.