Mammootty | പുതുമയും വൈവിധ്യവുമുളള പകര്‍ന്നാട്ടങ്ങള്‍, മമ്മൂട്ടിയെ മലയാള സിനിമയിലെ അഭിവാജ്യ ഘടകമാക്കുന്നതിന് പിന്നില്‍...
Jul 21, 2023, 22:17 IST
കണ്ണൂര്‍: (www.kvartha.com) പുതുമയും വൈവിധ്യവും ആഴമുളള കഥാപാത്രങ്ങളും തേടി നടത്തിയ പ്രയാണത്തിനിടെ മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടിക്ക് വീണ്ടും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആറാമതും മമ്മൂട്ടിയെ തേടിയെത്തിയെത്തിയിരിക്കുകയാണ്.
2021 മമ്മൂട്ടിക്കാലമായിരുന്നുവെന്ന് ജൂറിയും ശരിവെച്ചിരിക്കുന്നു. നന്‍പകല്‍ നേരത്ത്, റോഷാക് അടക്കമുള്ള മികച്ച സിനിമകളിലൂടെയാണ് ഇത്തവണ മമ്മൂട്ടി പുരസ്‌കാരം നേടിയിരിക്കുന്നത്. ആദ്യമായി മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുന്നത് 1981ലാണ്. 'അഹിംസ'യിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള അവാര്‍ഡാണ് മമ്മൂട്ടിക്ക് ലഭിച്ചത്.
1984ല്‍ മമ്മൂട്ടി സംസ്ഥാന തലത്തില്‍ ആദ്യമായി മികച്ച നടനായി. 'അടിയൊഴുക്കുകളി'ലൂടെയായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടി നേടിയത്. 'യാത്ര'യിലേയും, 'നിറക്കൂട്ടി'ലെയും സിനിമകളിലെ വേറിട്ട കഥാപാത്രങ്ങളിലൂടെ സ്പെഷ്യല്‍ ജൂറി അവാര്‍ഡും മമ്മൂട്ടിക്കായിരുന്നു. 1985ലായിരുന്നു മമ്മൂട്ടി ഇത്തരത്തില്‍ അംഗീകരിക്കപ്പെട്ടത്.
'വിധേയന്‍', 'പൊന്തന്‍ മാട', 'വാത്സല്യം' സിനിമകളിലൂടെ മമ്മൂട്ടി വീണ്ടും മികച്ച നടനായത് 1993 ലാണ്. 2004ലും 2009ലും മികച്ച നടനുള്ള അവാര്‍ഡ് കാഴ്ച, പാലേരി മാണിക്യം എന്നിവയിലൂടെ മമ്മൂട്ടിക്ക് യഥാക്രമം ലഭിച്ചു. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡിലും മമ്മൂട്ടി തിളങ്ങിയിട്ടുണ്ട്. 'മതിലുകള്‍', 'ഒരു വടക്കന്‍ വീരഗാഥ' സിനിമകളിലൂടെ 1989ല്‍ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടി.
'പൊന്തന്‍ മാട', 'വിധേയന്‍' എന്ന സിനിമകളിലൂടെ 1993ലും മമ്മൂട്ടി പുരസ്‌കാരം നേടി. 'ഡോ. ബാബാസഹേബ് അംബേദ്കറെ'ന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ 1998ലും മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം ദേശീയ തലത്തില്‍ നേടി. കാലത്തിനനുസരിച്ചു മാറാനുളള കഴിവും പുതുപ്രമേയങ്ങളോടുളള അടങ്ങാത്ത അഭിനിവേശവുമാണ് മമ്മൂട്ടിയെ മലയാള സിനിമയില്‍ ഇപ്പോഴും അവിഭാജ്യഘടകമാക്കുന്നത്.
ലിജോ ജോസ് പല്ലിശേരിയെന്ന മലയാളത്തിലെ ലോകസിനിമാ നിലവാരമുളള ഫിലിം മെയ്കറൊപ്പം പ്രവര്‍ത്തിക്കാനുളള സന്നദ്ധത തന്നെയാണ് മമ്മൂട്ടിക്ക് കരിയറിലെ തന്നെ മികച്ച വേഷം നേടികൊടുത്തത്. പുതുസംവിധായകരിലെ ഉളളിലെ ഫയറും ക്രാഫ്റ്റും തിരിച്ചറിയാനും അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനും കാലത്തിനപ്പുറത്തേക്ക് കടന്നു ചിന്തിക്കാനുളള കഴിവുമാണ് മമ്മൂട്ടിയെന്ന നടനെ ഇന്നും പ്രേക്ഷകര്‍ക്ക് മടുക്കാത്ത നടനായി നിലനിര്‍ത്തുന്നത്.
വാണിജ്യ സിനിമകളില്‍ തെന്നിന്‍ഡ്യയിലെ തന്നെ അവിഭാജ്യ ഘടകമായ മമ്മൂട്ടി ഒരേസമയം തന്നെ സമാന്തര സിനിമയുടെയും ഭാഗമായി മാറുന്നുവെന്നതാണ് പ്രത്യേകത. ഇന്‍ഡ്യന്‍ സിനിമയില്‍ അമിതാഭ് ബചന്‍, നാനാപടേകര്‍, കമല്‍ഹാസന്‍ തുടങ്ങി വളരെ കുറിച്ചു നടന്‍മാര്‍ മാത്രമേ ഈമാര്‍ഗം സ്വീകരിക്കുന്നുളളൂ.
Keywords: Fresh and varied performances behind Mammootty's success in Malayalam cinema, Kannur, News, Mammootty, Award, Actor, Character, Special Jury, Directors, Kerala. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.