സുഹൃത്തുക്കളുടെ റാഗിങ്; വിവാഹശേഷം കാന്താരിമുളക് അരച്ചുകലക്കിയ വെള്ളം കുടിപ്പിച്ചു, വരനും വധുവും ആശുപത്രിയില്‍

 


കൊയിലാണ്ടി: (www.kvartha.com 03.11.2019) വിവാഹദിവസം സുഹൃത്തുക്കള്‍ കാന്താരിമുളക് അരച്ചുകലക്കിയ വെള്ളം കുടിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് വരനും വധുവും ആശുപത്രിയില്‍. കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്ത് നടന്ന വിവാഹത്തിനിടയിലാണ് വരന്റെ സുഹൃത്തുക്കളുടെ റാഗിങ്. വിവാഹശേഷം ഭക്ഷണം കഴിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇരുവരെയും നിര്‍ബന്ധിപ്പിച്ച് കാന്താരി വെള്ളം കുടിപ്പിച്ചത്.

സംഭവത്തെ തുടര്‍ന്ന് ഇരുവരും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും വിവാഹവേഷത്തില്‍ത്തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കയും ചെയ്തു. തുടര്‍ന്ന് പോലീസ് എത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ വരനും വധുവിനും പരാതിയില്ലാത്തതിനാല്‍ കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സുഹൃത്തുക്കളുടെ റാഗിങ്; വിവാഹശേഷം കാന്താരിമുളക് അരച്ചുകലക്കിയ വെള്ളം കുടിപ്പിച്ചു, വരനും വധുവും ആശുപത്രിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Kerala, Marriage, Bride, Grooms, Water, Drinking Water, hospital, Police, Case, Friends, Friends of the groom forced the couple to drink kanthari chilli water
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia