സമൂഹ മാധ്യമ ഗ്രൂപുകള്‍ വഴി പങ്കാളികളെ കൈമാറ്റം ചെയ്തെന്ന കേസില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍
Jan 20, 2022, 16:27 IST
പാല: (www.kvartha.com 20.01.2022) സമൂഹ മാധ്യമ ഗ്രൂപുകള്‍ വഴി പങ്കാളികളെ കൈമാറ്റം ചെയ്തെന്ന കേസില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍. പാലാ സ്വദേശിയായ യുവാവിനെയാണ് പൊലീസ് പിടികൂടിയത്. പാലാ കുമ്മണ്ണൂര്‍ ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസില്‍ ഇനി രണ്ട് പേര് കൂടി പിടിയിലാകാനുണ്ട്. ഇതിലൊരാള്‍ വിദേശത്തേയ്ക്ക് കടന്നുവെന്നാണ് സൂചന.
ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. യുവതിയെ ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത് ഇയാളാണെന്നാണ് യുവതിയുടെ സഹോദരന് പറഞ്ഞത്. ഏകദേശം എട്ടോളം പേരാണ് സോഷ്യല്‍ മീഡിയ ഗ്രൂപ് വഴി ആശയവിനിമയം നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി.
ഒരിക്കല്‍ ചെന്നുപെട്ടാല്‍ പിന്നീട് പുറത്ത് വരാന്‍ കഴിയാത്ത തരത്തിലുള്ള കുരുക്കാണ് പങ്കാളി കൈമാറ്റത്തിന്റെ വല. സ്ത്രീകളെ ശരിക്കും ട്രാപിലാക്കി കളയുന്ന വിധത്തിലാണ് ഈ സംഘങ്ങളുടെ പ്രവര്‍ത്തനം.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ടെലഗ്രാം, മെസെന്‍ജെര്‍ ഗ്രൂപുകളിലായി ഏകദേശം അയ്യായിരത്തോളം പേരുണ്ട്. കപിള്‍ മീറ്റ് അപ് കേരള എന്നാണ് ഗ്രൂപിന്റെ പേര്. ഈ ഗ്രൂപ് വഴി ദമ്പതികള്‍ പരസ്പരം പരിചയപ്പെടുകയും പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തില്‍ ഏര്പെടുകയുമാണ് ചെയ്യുന്നത്. ഇതിനിടെ കുട്ടികളെയും ഭീഷണിപ്പെടുത്തുന്നുണ്ട്.
പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവര്‍ത്തനവും ഗ്രൂപിലൂടെ നടക്കുന്നുണ്ട്. എന്നാല്‍ പരസ്പര സഹകരണത്തോടെയാണ് കൈമാറ്റമെങ്കില്‍ ഇടപെടാന്‍ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. അത് സദാചാര പൊലീസ് ആകുമെന്നും അധികൃതര്‍ പറയുന്നു.
Keywords: Fugitive accused in a case of transferring partners through social media groups has been arrested, Media, Kottayam, News, Police, Arrested, Court, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.