K Muraleedharan | മുഖ്യമന്ത്രിയുടെ കണ്ടക ശനി തുടങ്ങിയതിന്റെ ആദ്യ സൂചനയാണ് ഐജി ജി ലക്ഷ്മണിന്റെ വെളിപ്പെടുത്തലെന്ന് കെ മുരളീധരന്‍; പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി പിണറായി വിജയനും മന്ത്രിമാരും രക്ഷപ്പെടുന്നതിന്റെ തിരിച്ചടിയുടെ ആദ്യ സൂചനയാണിതെന്നും എംപി
Jul 30, 2023, 14:32 IST
തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ടക ശനി തുടങ്ങിയതിന്റെ ആദ്യ സൂചനയാണ് ഐജി ജി ലക്ഷ്മണിന്റെ വെളിപ്പെടുത്തലെന്ന് കെ മുരളീധരന്‍ എംപി. പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി പിണറായി വിജയനും മന്ത്രിമാരും രക്ഷപ്പെടുന്നതിന്റെ തിരിച്ചടിയുടെ ആദ്യ സൂചനയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 12 മാസത്തിനുള്ളില്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ ശിവശങ്കറും ഇതിനേക്കാള്‍ ഭീകരമായിട്ടുള്ള പലതും തുറന്നുപറയുമെന്നും മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഭരണഘടനാബാഹ്യ അധികാരകേന്ദ്രം പ്രവര്‍ത്തിക്കുന്നതായി പൊലീസ് ഐജി ജി ലക്ഷ്മണ്‍ ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ആരോപിച്ചത്. മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പു കേസില്‍ ഉള്‍പെടുത്തിയതിനെതിരെയായിരുന്നു ലക്ഷ്മണിന്റെ ഹര്‍ജി.
മുരളീധരന്റെ വാക്കുകള്‍:
മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്ന ഒരു അധികാര കേന്ദ്രം ആ ഓഫിസിലുണ്ട് എന്ന കാര്യത്തില്‍ ഇപ്പോള്‍ യാതൊരു സംശയവുമില്ല. ഞങ്ങള്‍ക്കൊന്നും ഇക്കാര്യത്തില്‍ നേരത്തെ സംശയമില്ല. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ സെക്രടറി ആ സ്ഥാനത്തിരുന്ന് പലതും ചെയ്തു. അതൊന്നും കണ്ടുപിടിക്കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹം ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനാണോ. ഞാന്‍ മുന്‍പു ചോദിച്ച ചോദ്യമാണിത്.
ഇപ്പോള്‍ ആ അധികാര കേന്ദ്രത്തെക്കുറിച്ച് ഒരു ഐജി കോടതിയില്‍ത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. അധികം വൈകാതെ ശിവശങ്കറും പലതും പുറത്തുപറയും. അപ്പോഴാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പല വിശദാംശങ്ങളും പുറത്തുവരാന്‍ പോകുന്നത്. എന്തായാലും ആദ്യ വെടി പൊട്ടിക്കഴിഞ്ഞു. ഇനി വെടികള്‍ പലതും പൊട്ടാനിരിക്കുന്നു.
ഇതു തൊഴിലാളികളുടെ സര്‍കാരല്ല എന്ന് ഗോവിന്ദന്‍ മാഷ് കഴിഞ്ഞദിവസം സമ്മതിച്ചു. മുതലാളിത്ത വ്യവസ്ഥിതിയിലുള്ള സര്‍കാരുകളുടെ ഒരു ഭാഗം തന്നെയാണ് ഇത്. അല്ലാതെ ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ കേരളത്തില്‍ ഒരു തൊഴിലാളി ഭരണകൂടം സാധ്യമല്ല എന്നും അദ്ദേഹം പറഞ്ഞു. ആ സ്ഥിതിക്ക് ഇനി കാറല്‍ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും സൂക്തങ്ങള്‍ക്ക് ഇനി പ്രസക്തിയുണ്ടോ? കമ്യൂണിസവും കേരളത്തില്‍ ഇല്ല എന്നാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയില്‍ നിന്ന് ഞങ്ങള്‍ക്ക് മനസ്സിലായത്. ഇന്‍ഡ്യയിലുമില്ല.
അപ്പോള്‍ ഇനി ഇതിനെ തൊഴിലാളി വര്‍ഗ പാര്‍ടി എന്നു പറയണോ? അതിലും നല്ലത് മുതലാളിത്ത വ്യവസ്ഥിതിയോടു ആഭിമുഖ്യം പുലര്‍ത്തുന്ന രാഷ്ട്രീയ പാര്‍ടി എന്ന് പറയുന്നതല്ലേ? തൊഴിലാളി വര്‍ഗ പാര്‍ടി എന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. അതിന് മാധ്യമങ്ങളെയും കുറ്റം പറയുന്നുണ്ട്. ഞങ്ങള്‍ തൊഴിലാളി വര്‍ഗ പാര്‍ടിയല്ല, മാധ്യമങ്ങളാണ് അങ്ങനെയാക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തില്‍ വളരെ രസകരമായ സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതിന്റെ പരിസമാപ്തി എന്താണെന്ന് അന്നു മാത്രമേ പറയാന്‍ കഴിയൂ-എന്നും മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഭരണഘടനാബാഹ്യ അധികാരകേന്ദ്രം പ്രവര്‍ത്തിക്കുന്നതായി പൊലീസ് ഐജി ജി ലക്ഷ്മണ്‍ ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ആരോപിച്ചത്. മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പു കേസില്‍ ഉള്‍പെടുത്തിയതിനെതിരെയായിരുന്നു ലക്ഷ്മണിന്റെ ഹര്‍ജി.
മുരളീധരന്റെ വാക്കുകള്‍:
മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്ന ഒരു അധികാര കേന്ദ്രം ആ ഓഫിസിലുണ്ട് എന്ന കാര്യത്തില്‍ ഇപ്പോള്‍ യാതൊരു സംശയവുമില്ല. ഞങ്ങള്‍ക്കൊന്നും ഇക്കാര്യത്തില്‍ നേരത്തെ സംശയമില്ല. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ സെക്രടറി ആ സ്ഥാനത്തിരുന്ന് പലതും ചെയ്തു. അതൊന്നും കണ്ടുപിടിക്കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹം ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനാണോ. ഞാന്‍ മുന്‍പു ചോദിച്ച ചോദ്യമാണിത്.
ഇപ്പോള്‍ ആ അധികാര കേന്ദ്രത്തെക്കുറിച്ച് ഒരു ഐജി കോടതിയില്‍ത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. അധികം വൈകാതെ ശിവശങ്കറും പലതും പുറത്തുപറയും. അപ്പോഴാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പല വിശദാംശങ്ങളും പുറത്തുവരാന്‍ പോകുന്നത്. എന്തായാലും ആദ്യ വെടി പൊട്ടിക്കഴിഞ്ഞു. ഇനി വെടികള്‍ പലതും പൊട്ടാനിരിക്കുന്നു.
ഇതു തൊഴിലാളികളുടെ സര്‍കാരല്ല എന്ന് ഗോവിന്ദന്‍ മാഷ് കഴിഞ്ഞദിവസം സമ്മതിച്ചു. മുതലാളിത്ത വ്യവസ്ഥിതിയിലുള്ള സര്‍കാരുകളുടെ ഒരു ഭാഗം തന്നെയാണ് ഇത്. അല്ലാതെ ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ കേരളത്തില്‍ ഒരു തൊഴിലാളി ഭരണകൂടം സാധ്യമല്ല എന്നും അദ്ദേഹം പറഞ്ഞു. ആ സ്ഥിതിക്ക് ഇനി കാറല്‍ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും സൂക്തങ്ങള്‍ക്ക് ഇനി പ്രസക്തിയുണ്ടോ? കമ്യൂണിസവും കേരളത്തില്‍ ഇല്ല എന്നാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയില്‍ നിന്ന് ഞങ്ങള്‍ക്ക് മനസ്സിലായത്. ഇന്‍ഡ്യയിലുമില്ല.
Keywords: G Lakshman's Reveals, K Muraleedharan Slams CM Pinarayi Vijayan, Thiruvananthapuram, News, G Lakshman, K Muraleedharan, Slams, CM Pinarayi Vijayan, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.