യേശുദാസ് കിട്ടുന്ന പണം മുഴുവന്‍ കുടുംബത്തിനുവേണ്ടി ചെലവഴിക്കുന്നു: ജി. സുധാകരന്‍

 


യേശുദാസ് കിട്ടുന്ന പണം മുഴുവന്‍ കുടുംബത്തിനുവേണ്ടി ചെലവഴിക്കുന്നു: ജി. സുധാകരന്‍
ആല­പ്പുഴ: യേശുദാസ് കിട്ടുന്ന പണം മുഴുവന്‍ കുടുംബത്തിനുവേണ്ടി ചെലവഴിക്കുന്നുവെന്ന് മുന്‍ മന്ത്രി ജി. സുധാ­കരന്‍. പാട്ടിന്റെ ദിവ്യത്വം ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാവരും ഗാനഗന്ധര്‍വനെന്ന് വിളിക്കുന്ന യേശുദാസ് കിട്ടുന്ന പണം മുഴുവന്‍ നിക്ഷേപിക്കുകയും കുടുംബത്തിനുവേണ്ടി മാത്രം ചെലവഴിക്കുകയുമാണ്. സമൂഹത്തിനുവേണ്ടി അദ്ദേഹം എന്തെങ്കിലും ചെയ്യുന്നില്ലെങ്കില്‍ എവിടെയാണ് സാമൂഹികക്ഷേമമുള്ളതെന്ന് ജി. സുധാകരന്‍ ചോദിച്ചു.

സാമൂഹികക്ഷേമവകുപ്പ് സംഘടിപ്പിച്ച സ്ത്രീധന നിരോധന­ഗാര്‍ഹിക പീഡന നിരോധന ദിനാചരണം ഉത്ഘാടനം ചെയ്യുകയായിരുന്നു മുന്‍മന്ത്രി ജി. സുധാ­കരന്‍. സിനിമയിലൂടെ എന്തെങ്കിലും സന്ദേശം സമൂഹത്തിനു നല്‍കാനുള്ള കഴിവ് ശ്വേത മേനോനെപ്പോലുള്ളവര്‍ വില്‍പനച്ചരക്കാക്കുകയാണ്. ജ­യിലില്‍ കിടന്ന് പ്രസവിച്ച സ്ത്രീകള്‍ ഇടതുപക്ഷപ്ര­സ്ഥാ­ന­ത്തിലുണ്ട്. അങ്ങനെ പ്രസവിച്ച ശാരദാമ്മ കുഞ്ഞിനിട്ടപേര് ജയില്‍കുമാര്‍ എന്നായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ പ്രസവിക്കുന്നത് സ്ത്രീകളുടെ അവകാശമാണെന്ന് പറയുന്ന നടി ദേവസ്വം ബോര്‍ഡിലെ വനിതാപ്രാതിനിധ്യം എടുത്തുകളഞ്ഞപ്പോള്‍ പ്രതികരി­ച്ചില്ല. സ്ത്രീകളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെയാണ് സിനിമക്കാര്‍ സ്ത്രീ വിമോചനമെന്ന് പറഞ്ഞു നടക്കുന്നതെന്ന് സുധാകരന്‍ ആരോപിച്ചു.

Keywords: G. Sudhakaran, Minister, Women, Song, Amont, Family, Cinema, Alappuzha, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia