സിന്തറ്റിക് സ്റ്റേഡിയത്തില്‍ സ്വയം മറന്ന് മന്ത്രി ജി സുധാകരന്; ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പന്തടിച്ചെങ്കിലും പോയത് ആള്‍ക്കൂട്ടത്തിലേക്ക്
Nov 26, 2016, 19:02 IST
തൃക്കരിപ്പൂര്‍: (www.kvartha.com 26.11.2016) പൊതുമരാമത്തു മന്ത്രി ജി സുധാകരന് കാസര്‍കോട് ആണോ ആലപ്പുഴയിലാണോ എന്ന് മറന്നു പോയ നിമിഷം. മുണ്ട് മടക്കി കുത്താന്‍ പോലും മിനക്കെടാതെ സിന്തറ്റിക് ടര്‍ഫില്‍ കയറി ഒരോട്ടം. സംഘാടകരും ജനപ്രതിനിധികളും കൂടെ പാഞ്ഞു. മന്ത്രി നിന്നത് മൈതാന മധ്യത്തെ ടച്ച് ലൈനില്‍. അപ്പോഴേക്കും ആരോ പന്തെറിഞ്ഞു കൊടുത്തു. ഓടി വന്ന മന്ത്രി അതേ വേഗതയില്‍ ഒരടി വച്ചു കൊടുത്തു. എല്ലാവര്ക്കും സന്തോഷം. ബോള്‍ ഗ്രൗണ്ടിന്റെ കിഴക്ക് ഭാഗത്തെത്തി. എന്നിട്ടും മന്ത്രിക്ക് തൃപ്തിയായില്ല. വീണ്ടും ഓട്ടം കിഴക്കേ ലൈനിലൂടെ തെക്ക് ഭാഗത്തെ ഗോള്‍ പോസ്റ്റ് ലക്ഷ്യമിട്ട്. അവിടെയെത്തുമ്പോഴേക്കും ഫുട്ബോള്‍ പരിശീലകന് ഉദിനൂര്‍ കെ വി ഗോപാലന് പന്ത് എടുത്ത് പെനാള്‍ട്ടി ബോക്സിനകത്ത് വച്ച് കൊടുത്തു. ചുവന്ന ജേഴ്സിയണിഞ്ഞ് ഗോള്‍ കീപ്പറും തയ്യാര്‍.
എന്നാല്‍ കോച്ചിന്റെ നിര്‍ദേശം വന്നു. ഗോള്‍ പോസ്റ്റിനു കീഴില്‍ കാവലാള്‍ വേണ്ട. മന്ത്രി എളുപ്പത്തില്‍ ഗോളടിക്കട്ടെ. നാട്ടുകാര്‍ വീര്‍പ്പടക്കി നിന്നു. പിന്നെയൊരു തയ്യാറെടുപ്പായിരുന്നു. ഒന്ന് നിവര്‍ന്ന മന്ത്രി പോസ്റ്റ് ലക്ഷ്യമിട്ട് ആഞ്ഞടിച്ചു. ഗോളിയില്ലാത്ത പോസ്റ്റിലേക്ക് അടിച്ച് എന്ത് ഗോള്‍.. മന്ത്രി അടിച്ചത് ആള്‍ക്കൂട്ടത്തിലേക്ക്. പന്ത് കിട്ടിയത് ഈയ്യക്കാട് സ്വദേശിയായ നിര്‍മാണ തൊഴിലാളിയുടെ കാലില്‍. കോര്‍ണര്‍ വഴങ്ങേണ്ടല്ലോ എന്ന് കരുതിയാവും. സെല്‍ഫ് ഗോള്‍ അടിച്ച് മന്ത്രിയുടെ മാനം കാത്തു.
പിന്നെ മന്ത്രി നേരെ ചടങ്ങു നടക്കുന്ന വേദിയിലേക്ക്. പക്ഷെ ഓടിയതിന്റെ കിതപ്പും ബുദ്ധിമുട്ടും മനസിലാക്കി പൊതുമരാമത്തുകാരോ, സംഘാടകരോ, ജില്ലാ-ബ്ലോക്ക്-ഗ്രാമ ജനപ്രതിനിധികളോ നാട്ടുകാരോ ഒരു തുള്ളി വെള്ളം പോലും നാവ് നനക്കാന്‍ നല്‍കിയില്ല. എന്നാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ച തൃക്കരിപ്പൂര്‍ എംഎല്‍എ. വെടി പൊട്ടിക്കുകയും ചെയ്തു. മന്ത്രിക്ക് സിന്തറ്റിക് സ്റ്റേഡിയം കണ്ടപ്പോള്‍ പദവിയോ സ്ഥലകാല ബോധമോ പോലും ഓര്മയുണ്ടായില്ലെന്ന് എംഎല്‍എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു വച്ചു. മന്ത്രി ഉള്ളില്‍ കരുതിക്കാണും ഇത് കൊലച്ചതിയായിപ്പോയി..! ആരോട് പറയാന്‍...സഹിക്കുക തന്നെ.
Keywords: Kerala, kasaragod, Minister, G Sudhakaran, Inauguration, Programme, Ground, Stadium, Coach, Goal, G Sudhakaran inaugurate synthetic stadium in Kasargod

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.