Art Festival | ജി ടെക് കലോത്സവം ആവേശമായി; ജി സൂം അതുക്കും മേലെയെന്ന് നടി നൂറിന്‍ ശെരീഫ്
Aug 18, 2022, 13:54 IST
മലപ്പുറം: (www.kvartha.com) ജി ടെക് കലോത്സവം ആവേശമായി. ജി സൂം അതുക്കും മേലെയെന്ന് കലോത്സവം ഉദ്ഘാടനം ചെയ്ത് കൊണ്ട് സിനിമാ നടി നൂറിന്‍ ശെരീഫ്. ആട്ടവും പാട്ടവുമായി ഒരു പകല്‍ നീണ്ട ജി ടെക് വിദ്യാര്‍ഥികളുടെ കലയുടെ ഉത്സവം ജി സൂം - സീസണ്‍ 8 കഴിഞ്ഞ ദിവസം സമാപിച്ചു.
തിരൂര്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ താരം നൂറിന്‍ ശെരീഫ് ആണ് ഉദ്ഘാടകയായി പങ്കെടുത്തത്. ഈ വേദിയിലേക്ക് വരും മുന്‍പേ മനസില്‍ ഒരു പിക്ചര്‍ ഉണ്ടായിരുന്നു. എന്നാല്‍ അതുക്കും മേലെയാണ് ജി സൂമെന്ന് നൂറിന്‍ ശെരീഫ് അഭിപ്രായപ്പെട്ടു.
ജി ടെക് - സിഎംഡി മെഹ് റൂഫ് മണലൊടി അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി ആയിരത്തോളം മത്സരാര്‍ഥികള്‍ മാറ്റുരച്ച കലാ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കൊല്ലം ജില്ല ഒരു ലക്ഷം രൂപയുടെ സമ്മാനത്തിന് അര്‍ഹരായി. രണ്ടും മൂന്നും സ്ഥാനം തൃശൂരും കോഴിക്കോടും നേടി.
സോളോ ഗാനം ജി - ടെക് പാമ്പാടി സെന്ററിലെ അപര്‍ണ്ണ ബാല ചന്ദ്രന്‍, സോളോ നൃത്തം - ഫറോക് സെന്ററിലെ സി ടി അശ്വന്‍, ഗ്രൂപ് നൃത്തം - തൃശൂര്‍ റൗന്‍ഡ് സെന്ററിലെ കെ ഡി ഹരിനന്ദ് ആന്‍ഡ് ടീം എന്നിവര്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. യുവാക്കളുടെ ആവേശമായ ഗായകന്‍ പാലാ പള്ളി ഫെയിം അതുല്‍ നറുകരയുടെ സാന്നിധ്യം സദസ് നിറഞ്ഞ് ആസ്വദിച്ചു. അതുല്‍ പാടി ഹിറ്റാക്കിയ പാലാ പള്ളി പാടിയപ്പോള്‍ കാണികളും അതേറ്റ് പാടി.
ജി ടെക് - എ ജി എം തുളസീധരന്‍ പിള്ള, വൈസ് പ്രസിഡന്റ് - ദീപക് പടിയത്ത്, മാര്‍കറ്റിങ് മാനേജര്‍ അന്‍വര്‍ സാദിഖ്, മാനേജര്‍ - എ പി മുര്‍ശിദ് തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Malappuram, Kerala, News, Top-Headlines, Festival, Tirur, Youth, Students, G Tech Students Art Festival G Zoom - Season 8 concluded.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.