ആലപ്പുഴ: കുട്ടനാടന്‍ കായല്‍ സൗന്ദര്യം ആസ്വദിച്ച് ജഗദീഷ് ടൈറ്റ്‌ലര്‍. കൊച്ചിയില്‍ നടക്കുന്ന സീനിയര്‍ ഏഷ്യന്‍ കുറാഷ് ചാമ്പ്യന്‍ ഷിപ്പിന്റെ ഭാഗമായി എത്തിയ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജഗദീഷ് ടൈറ്റ്‌ലര്‍ ഞായറാഴ്ച ആലപ്പുഴയുടെ അതിഥിയായി. രാവിലെ പതിനൊന്നൊടെ പുന്നമടയിലെത്തി പുലിക്കാട്ടില്‍ ഹൗസ് ബോട്ടില്‍ കയറി രണ്ടാമത്തെ ഡെക്കില്‍ സ്ഥാനം പിടിച്ചു. പിന്നീട് ഏറെ നേരം ഹൗസ് ബോട്ടിന്റെ മുകള്‍ത്തട്ടില്‍ നിന്ന് കായല്‍ സൗന്ദര്യം ആസ്വദിച്ചു.
കായല്‍പ്പരപ്പില്‍ ഒഴുകി നീങ്ങുന്ന ഹൌസ് ബോട്ടിനുള്ളില്‍ ഇരിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തിലെ ചൂടുപിടിച്ച ചിന്തകള്‍ക്ക് പകരം ടൈറ്റ്‌ലറുടെ മുഖത്ത് കായല്‍ സൌന്ദര്യം പ്രതിഫലിപ്പിച്ച നിറഞ്ഞ പുഞ്ചിരി നിറഞ്ഞു.രാജ്യാന്തര കുറാഷ് അസോസിയേഷന്‍ ചെയര്‍മാന്‍ കൂടിയായ ജഗദീഷ് ടൈറ്റ്‌ലര്‍ക്കൊപ്പം കേരള കുറാഷ് അസോസിയേഷന്‍ ചെയര്‍മാനായ റോയ്.എം.മാത്യുവും ഉണ്ടായിരുന്നു. ജപ്പാന്‍, കൊറിയ പ്രതിനിധികളും എത്തിയശേഷം ടൈറ്റ്‌ലറും സംഘവും യാത്രതുടങ്ങി. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനുശേഷം സംഘം കൊച്ചിയിലേയ്ക്ക് മടങ്ങി.
Keywords: Alappuzha, Beauty, Senior, National, Group, Congress, Sunday, Kerala Vartha, Malayalam Vartha, Malayalam News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.