Gandhi Smriti | സഹായ വിതരണവും സംഗീതാര്ചനയുമായി ഗാന്ധി സ്മൃതി; കുതിവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗാന്ധി ജയന്ത്രി ആഘോഷം വേറിട്ടതായി
Oct 2, 2022, 20:59 IST
കോഴിക്കോട്: (www.kvartha.com) കുതിവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സഹായം നല്‍കിയും സംഗീതാര്‍ചന നടത്തിയും ഗാന്ധി ജയന്ത്രി ആഘോഷം. വാര്മുകില് സോഷ്യോ-കള്‍ചറല്‍ ഫോറവും ലയണ്‍സ് ക്ലബ് ഓഫ് കാലികറ്റ് മെട്രൊയും സംയുക്തമായി നടത്തിയ ഗാന്ധി സ്മൃതി ലയണ്‍സ് ക്ലബ് 318-ഇ-ഡിസ്ടിക്റ്റ് ഗവര്‍ണര്‍ ഡോ. പി സുധീര്‍ ഉദ്ഘാടനം ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ സംഗീതത്തേക്കാള്‍ വലിയ മരുന്നില്ലന്ന് അദ്ദേഹം പറഞ്ഞു.
പ്രയാസങ്ങള്‍ പങ്കുവയ്ക്കാന്‍ ഇടം ഇല്ലാത്തതാണ് മാനസിക സംഘര്‍ഷം കൂട്ടാന്‍ കാരണം, മറ്റുള്ളവരെ സഹായിക്കുന്നതും മാനസിക സന്തോഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാര്മുകില് ചെയര്മാന് എ വി റശീദ് അലി അധ്യക്ഷത വഹിച്ചു. ഡോ. പി സുധീറില്‍ നിന്നും മാനസികാരോഗ്യ കേന്ദ്രത്തിലേക്കുള്ള പേഷ്യന്റ് എയ്ഡ്സ്, സൂപ്രണ്ട് ഡോ. ആര് രാജേന്ദ്രന് ഏറ്റുവാങ്ങി.
അന്തേവാസികള്‍ നിര്‍മിച്ച ഉല്പന്നങ്ങള് സൂപ്രണ്ട് ഡോ. ആര് രാജേന്ദ്രനില്‍ നിന്നും ലയണ്‍സ് റീജിനല്‍ ചെയര്‍ പേഴ്സണ്‍ വത്സല ഗോപിനാഥ് ഏറ്റുവാങ്ങി. കെ ബാലകൃഷ്ണന്, ഡോ. ബിപിന്‍ ജോര്‍ജ് അലക്സ്, കെ പി സുഭാഷ് ചന്ദ്ര ബോസ് എന്നിവര്‍ പ്രസംഗിച്ചു. രേഖ അജിത്ത് സ്വാഗതവും വി എം ശശികുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വാര്മുകില് ഗായക സംഘം ഗാന്ധി സ്മ്യതി ഭജനും പിന്നണി ഗായകന് പി കെ സുനില്‍ കുമാറും സംഘത്തിന്റെയും സംഗീത വിരുന്നും വേദിയിലെത്തി.
Keywords: Kozhikode, News, Kerala, Mahatma Gandhi, Birthday, Gandhi Smriti with support distribution and music composition.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.