Surrender |'ഫുട്ബോള്‍ ഫാന്‍സിന്റെ മറവില്‍ അക്രമം; പ്രതി കോടതിയില്‍ കീഴടങ്ങി'
Dec 23, 2022, 21:26 IST
കണ്ണൂര്‍: (www.kvartha.com) ഫുട്ബോള്‍ ഫാന്‍സിന്റെ മറവില്‍ അക്രമം നടത്തിയെന്ന കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. കണ്ണൂര്‍ പയ്യാമ്പലത്തെ പളളിയാംമൂലയില്‍ ലോക കപ് ഫുട്ബോള്‍ വിജയാഘോഷം നടത്തുന്നതിനിടെ മൂന്ന് യുവാക്കളെ കുത്തിപരുക്കേല്‍പ്പിച്ചെന്ന കേസിലെ മുഖ്യപ്രതി വിനോദ് കുമാറാണ് കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
പളളിയാംമൂലയിലെ അനുരാഗ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് ലോക കപ് ബിഗ് സ്ക്രീനില്‍ കാണുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ കത്തിക്കുത്തേറ്റത്. ഈ കേസില്‍ നേരത്തെ ആറു പ്രതികളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബിനുമോഹന് അറസ്റ്റു ചെയ്തിരുന്നു. ഡിസംബര്‍ പതിനെട്ടിന് ലോക കപ് ഫുട്ബോള്‍ ഫൈനലിനു ശേഷം പയ്യാമ്പലം ഭാഗത്ത് നടന്ന ആഹ്ലാദ പ്രകടനത്തിനിടെയാണ് പയ്യാമ്പലം പള്ളിയാന്മൂലയില് മൂന്നുപേര്‍ക്ക് വെട്ടേറ്റത്.

അനുരാഗ്, ആദര്‍ശ്, അലക്സ് ആന്റണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. അക്രമ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് പിറ്റേന്നു തന്നെ അറസ്റ്റുചെയ്യുകയും ഒരാള്‍ പിന്നീട് കീഴടങ്ങുകയും ചെയ്തു. ഈ കേസിലെ മുഖ്യപ്രതിയാണ് വിനോദ് കുമാര്‍. സംഭവത്തിനു ശേഷം ഇയാള്‍ രഹസ്യകേന്ദ്രത്തിലേക്ക് മുങ്ങുകയായിരുന്നു.
സി സീനീഷ് ( 31), വി വിജയകുമാര്‍ (42), സി പ്രജോഷ് (36), കെ ഷൈജു (48), സി പ്രശോഭ് (34) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ സി ഐ ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. പരുക്കേറ്റ അനുരാഗിന്റെ നില ഗുരുതരമാണ്. മറ്റ് മൂന്നുപേരെയും രണ്ട് ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Keywords: Gang leader who unleashed violence in guise of football fans surrendered in court', Kannur, News, Court, Accused, Attack, Injured, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.