കഞ്ചാവ് കടത്തല്‍: 74കാരന് 4 വര്‍ഷം കഠിന തടവും പിഴയും

 


തൊടുപുഴ: (www.kvartha.com 25.11.2014) ഒരു കിലോ കഞ്ചാവുമായി വണ്ടന്‍മേട് മാലി സിറ്റിയില്‍ നിന്നും പിടിയിലായ മാലി പുല്ലുമേട് കരയില്‍ കറുപ്പതേവര്‍ പരമതേവര്‍ക്ക് (74) എന്‍.ഡി.പി.എസ്. സ്‌പെഷ്യല്‍ കോടതി നാലുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കുടി തടവ് അനുഭവിക്കണമെന്ന് എന്‍.ഡി.പി.എസ്. സ്‌പെഷ്യല്‍ കോടതി ജഡ്ജി പി.കെ അരവിന്ദ് ബാബു ഉത്തരവിട്ടു.
ഇടുക്കി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാത്യുകുര്യനും പാര്‍ട്ടിയും വണ്ടന്‍മേട് മാലി പ്രദേശങ്ങളില്‍ പട്രോളിംഗ് നടത്തി വരവെ മാലി റോഡില്‍ വെച്ച് മുമ്പ് കഞ്ചാവ് കേസുകളില്‍ ഉള്‍പെട്ടിട്ടുള്ള പ്രതി സംശയാസ്പദമായി സഞ്ചിയുമായി നില്‍ക്കുന്നതു കണ്ടു. സഞ്ചി പരിശോധിച്ചപ്പോള്‍ ഒരുകിലോ 150 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സ്ഥിരം കഞ്ചാവ് കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ക്ക് ആദ്യമായാണ് ദീര്‍ഘകാലത്തെ ജയില്‍ ശിക്ഷ ലഭിക്കുന്നത്.
     
കഞ്ചാവ് കടത്തല്‍: 74കാരന് 4 വര്‍ഷം കഠിന തടവും പിഴയും
ഇടുക്കി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക്് സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന വര്‍ഗീസ് ഐസക് അന്വേഷണം നടത്തി ചാര്‍ജു ചെയ്ത കേസില്‍ 13 സാക്ഷികളും 12 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എച്ച്. ഹനീഫാ റാവുത്തര്‍ ഹാജരായി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Idukki, Thodupuzha, Kerala, Accused, Arrest, Ganja Case, Paramathevar. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia