Ganja seized | 'കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനില്‍ നിന്നും മലദ്വാരത്തില്‍ ഒളിപ്പിച്ച ബീഡിയും കഞ്ചാവും പിടികൂടി'
Nov 3, 2023, 21:26 IST
കണ്ണൂര്‍: (KVARTHA) സെന്‍ട്രല്‍ ജയിലിലെ തടവുകാരനില്‍ നിന്നും മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ബീഡിയും കഞ്ചാവും പിടികൂടിയതായി അധികൃതർ.
പൊലീസ് പറയുന്നത്:
കാരാട്ട് നൗഷാദില്‍ നിന്നാണ്(40) നാല്‍പത് ബീഡിയും 25.36 ഗ്രാം കഞ്ചാവും പിടികൂടിയത്. എസ്‌കോര്‍ടിന് ശേഷം ജയിലിലേക്ക് കൊണ്ടുവന്ന നൗഷാദിനെ ജയില്‍ ഗേറ്റില്‍വെച്ചു ദേഹപരിശോധന നടത്തിയപ്പോള്‍ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ ബീഡിയും കഞ്ചാവും കണ്ടെത്തിയത്.
കഞ്ചാവ് വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന അഞ്ച് കവറുകളും കണ്ടെടുത്തിട്ടുണ്ട്. ഒരു പ്ളാസ്റ്റിക് കവറിനുളളില്‍ രണ്ടു കറുത്ത കവറുകളിലായാണ് കഞ്ചാവും ബീഡിയുമുണ്ടായിരുന്നത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ഇതിനു മുമ്പും ഇയാള്‍ ഇതുപോലെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ജയിലിനകത്തു കയറ്റിയിട്ടുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

നൗഷാദിന്റെ സഹായികളെ കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.
Keywords: Kerala, Kannur, News, malayalam News, kerala News, Ganja, Police, Central Jail, Ganja seized from a prisoner in Kannur Central Jail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.