ഗ്യാസ് കണക്ഷന് വീട്ടുപകരണങ്ങള്‍ : ഏജന്‍സിയുടെ തട്ടിപ്പ് തുടരുന്നു

 


കൊച്ചി: (www.kvartha.com 07/02/2015) ഗ്യാസ് കണക്ഷന്റെ പേരില്‍ വീണ്ടും തട്ടിപ്പുമായി ഗ്യാസ് ഏജന്‍സികള്‍. ഗ്യാസ് സബ്‌സിഡി ബാങ്ക് വഴിയാക്കാനുള്ള നടപടികള്‍ വീണ്ടും പുരോഗമിക്കുന്നതിനിടെയാണ് ഉപഭോക്താക്കളെ ചൂഷണം ചെയ്യാന്‍ ഏജന്‍സികള്‍ ശ്രമിക്കുന്നത്.

എറണാകുളം കടവന്ത്രയിലെ ഒരു ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാര്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഗ്യാസ് വിതരണം ചെയ്യുന്നതിലും താല്‍പ്പര്യം പുതിയ കണക്ഷന്‍ അവരെ കെട്ടി ഏല്‍പ്പിക്കുന്നതിലാണ്. പുതിയ ഗ്യാസ് കണക്ഷന്‍ എടുക്കാന്‍ എത്തുന്നവരില്‍ നിന്ന് ഗ്യാസ് ഏജന്‍സികള്‍ വന്‍തുകയാണ് പിടുങ്ങുന്നുന്നത്.

6500 രൂപവരെ പുതിയ കണക്ഷനായി ഉപഭോക്താവ് നല്‍കേണ്ടി വരും. അതായത് ഒരോ പുതിയ കണക്ഷനും 2500 മുതല്‍ 3000 രൂപവരെ അനധികൃതമായി ഈടാക്കുന്നു. ഭാരത്ഗ്യാസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഒരു സിലിണ്ടര്‍ മാത്രമുള്ള കണക്ഷന് 2800 രൂപ മാത്രം നല്‍കിയാല്‍ മതിയെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും മുഖവിലയക്ക് എടുക്കാതെയാണ് ഏജന്‍സികളുടെ പകല്‍ക്കൊള്ള. കാരണം ഗ്യാസ് കണക്ഷന്‍ മാത്രമായി ഇപ്പോള്‍ ഒരു ഏജന്‍സിയും ഉപഭോക്താവിന് നല്‍കുന്നില്ല. പകരം ആവശ്യമില്ലാത്ത വീട്ടുപകരണങ്ങള്‍ കെട്ടി ഏല്‍പ്പിക്കുകയാണ്.

കണക്ഷന്‍ മാത്രം എടുത്താല്‍ പോര. സ്റ്റൗ, ലൈറ്റര്‍, സിലണ്ടര്‍ വയ്ക്കാനുള്ള ട്രോളി ഇതെല്ലാം ഏജന്‍സിയില്‍ നിന്ന് എടുത്താലേ കണക്ഷന്‍ തരൂ. കണക്ഷന് ശരിക്കുള്ള വില 2800. സ്റ്റൗ ഉള്‍പ്പടെ മറ്റ് സാധനങ്ങളുടെ വില 2600. ഇതൊന്നും ആവശ്യമില്ലെന്ന് പറയുന്നവരോട് ഏജന്‍സിക്കാരന് പിന്നെ ശത്രുതാ മനോഭാവമാണ്. ചുരക്കത്തില്‍ 2800 രൂപക്ക് സര്‍ക്കാര്‍ നല്‍കാന്‍ പറയുന്ന കണക്ഷന് ഏജന്‍സില്‍ പിടുങ്ങുന്നത് 5400 രൂപയാണ്.

ഏജന്‍സികള്‍ക്ക് വില്‍ക്കാനുളള സാധനങ്ങള്‍ സ്റ്റൗ, കുക്കര്‍ എന്നിവയില്‍ നിന്ന് നിന്ന് വാക്വം ക്ലീനറും, വാട്ടര്‍പ്യൂരിഫയറും ഒക്കെ ആകുന്നത് അനുസരിച്ച് കണക്ഷനുള്ള തുകയും കൂടും. പല ഏജന്‍സികളിലും ചെന്നാല്‍ അതൊരു ഇലക്ടോണിക് ഷോപ്പോ, ഗൃഹോപകരണ കടയോ ഒക്കെയാണെന്ന് ഉപഭോക്താവ് തെറ്റിദ്ധരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. കാരണം ഉപഭോക്താവിന് വേണ്ടെങ്കിലും കെട്ടി ഏല്‍പ്പിക്കാനുള്ള ഉപകരണങ്ങളാണ് റാക്കുകളില്‍ നിരത്തി വെച്ചിരിക്കുന്നത്.
ഗ്യാസ് കണക്ഷന് വീട്ടുപകരണങ്ങള്‍ : ഏജന്‍സിയുടെ തട്ടിപ്പ് തുടരുന്നു

മുന്‍കാലങ്ങളില്‍ ഈ ഗ്യാസ് ഏജന്‍സികള്‍ തന്നെ പലരുടെയും കണക്ഷനുകള്‍ അവരറിയാതെ മറിച്ച് വിറ്റിരുന്നു. സബ്‌സിഡി ബാങ്ക് വഴിയാക്കിയതോടെ പലരും ഇത് സ്വന്തം പേരിലാക്കാന്‍ ശ്രമിക്കുന്നിടത്തും ഏജന്‍സികള്‍ മുതലെടുപ്പ് നടത്തുന്നു. മറ്റുള്ളവരില്‍ നിന്നും വാങ്ങിയ കണക്ഷനുകള്‍ നിയമാനുസൃതം സ്വന്തം പേരിലാക്കാന്‍ അധികൃതര്‍ ഉപഭോക്താക്കള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമ്പോഴും ഇതൊന്നും നടക്കില്ലെന്നും പുതിയ കണക്ഷന്‍ എടുക്കുക മാത്രമേ വഴിയുള്ളൂവെന്നും ഗ്യാസ് ഏജന്‍സിക്കാര്‍ പറയുന്നു.

കാരണം കുക്കറും സ്റ്റൗവും വാക്വം ക്ലിനറുമെല്ലാം വിറ്റുപോകണമല്ലോ. ഇതൊക്കെ അറിയാമെങ്കിലും കഞ്ഞികുടിക്കാന്‍ മറ്റ് മാര്‍ഗമില്ലാത്ത ഉപഭോക്താവ് സ്വയം മണ്ടനായി മിണ്ടാതെ ഏജന്‍സിക്കാരന്റെ അതിബുദ്ധിക്ക് മുന്നില്‍ വേണ്ടാത്ത സാധനങ്ങള്‍ അത്രയും വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Gas Agency, Home appliances, Customers, Gas connection, Cheating, Subsidy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia