ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു; നിര്‍ധന കുടുംബം പെരുവഴിയില്‍

 


തൊടുപുഴ: (www.kvartha.com 16/02/2015) ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു. ഗൃഹനാഥനും കുടുംബാംഗങ്ങളും ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. പന്നിമറ്റം നെടിയാറ്റ് ഭാഗത്ത് ഈന്തുങ്കല്‍ പോളിന്റെ വീടാണ് ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കത്തിനശിച്ചത്. കൂലിപ്പണിക്കാരനും നിര്‍ധനനുമായ പോളിന് പന്നിമറ്റം ഇടവകാംഗങ്ങളാണ് അടുത്തിടെ വീട് നിര്‍മ്മിച്ച് നല്‍കിയത്.

അടുക്കളും രണ്ട് മുറികളുള്ള ഷീറ്റിട്ട വീട്ടിലായിരുന്നു ഇവരുടെ താമസം. രാവിലെ ഗ്യാസ് തീര്‍ന്നതിനാല്‍ പുതിയ സിലിണ്ടര്‍ മാറ്റിവെച്ചിരുന്നു. ഇതില്‍ നിന്ന് ഗ്യാസ് ചോര്‍ന്നതാണ് തീപിടിത്തത്തിന് കാരണം. അടുക്കളയിലെ വിറകടുപ്പിനോട് ചേര്‍ന്നാണ് ഗ്യാസ് സിലിണ്ടര്‍ സ്ഥാപിച്ചിരുന്നത്.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു; നിര്‍ധന കുടുംബം പെരുവഴിയില്‍
തീ അടുക്കള മുഴുവന്‍ വ്യാപിച്ചതോടെ പോളും ഭാര്യ ഗ്രേസിയും രണ്ട് പെണ്‍മക്കളും ഓടി രക്ഷപ്പെടുകയായിരുന്നു. വീട് നിര്‍മ്മാണത്തിനും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനുമായി സൂക്ഷിച്ചിരുന്ന 35000 രൂപയും അലമാരിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും കത്തിനശിച്ചു. വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ നിന്ന് സഹായവും മറ്റും അനുവദിച്ച സമയത്താണ് വീട് പൂര്‍ണമായും കത്തിയത്. രണ്ട് പെണ്‍മക്കളാണുള്ളത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:   Thodupuzha, Idukki, House, Burnt, Fire, Kerala,  Gas, Gas Cylinder, Family, Escape. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia