Gas lorry | ദേശീയ പാതയില്‍ ഏഴിലോട് കുഴിയില്‍ മറിഞ്ഞ പാചകവാതക ലോറി ഖലാസികളുടെ സഹായത്തോട നീക്കി: ഗതാഗതം പുന:സ്ഥാപിച്ചു

 


പയ്യന്നൂര്‍: (www.kvartha.com) ദേശീയപാതയിലെ പിലാത്തറ ഏഴിലോട് കുഴിയില്‍ മറിഞ്ഞ ബുള്ളറ്റ് ടാങ്കര്‍ നീക്കം ചെയ്തു, വാഹനഗതാഗതം പുന:സ്ഥാപിച്ചു. ചൊവ്വാഴ്ച രാത്രി 8.15 ന് ഏഴിലോട് ചക്ലിയ കോളനിയിലാണ് ബുള്ളറ്റ് ടാങ്കര്‍ പുതുതായി നിര്‍മിക്കുന്ന റോഡിന് വേണ്ടി മണ്ണെടുത്ത കുഴിയിലേക്ക് വീണത്. ബുധനാഴ്ച രാവിലെ ഏഴ് മുതല്‍ ടാങ്കറില്‍ നിന്നും പകുതി പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയശേഷം ഖലാസികളെ ഉപയോഗിച്ചാണ് ടാങ്കര്‍ ഉയര്‍ത്തി മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.

Gas lorry | ദേശീയ പാതയില്‍ ഏഴിലോട് കുഴിയില്‍ മറിഞ്ഞ പാചകവാതക ലോറി ഖലാസികളുടെ സഹായത്തോട നീക്കി: ഗതാഗതം പുന:സ്ഥാപിച്ചു

4.45 നാണ് ഗതാഗത നിയന്ത്രണം നീക്കിയത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ദേശീയ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കുഴിച്ച കുഴിയിലേക്കാണ് ടാങ്കര്‍ തെന്നി വീണത്. മംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് ഇന്‍ഡെയ്ന്‍ എല്‍ പി ഗ്യാസുമായി പോവുകയായിരുന്നു ടാങ്കര്‍. റോഡുപണി നടക്കുന്നതിനാല്‍ രണ്ടുവാഹനങ്ങള്‍ക്ക് മാത്രം കടന്നു പോകാന്‍ മാത്രം സൗകര്യമുള്ള റോഡില്‍ എതിരെ വന്ന വാഹനത്തിന്റെ ഹെഡ് ലൈന്‍ കാരണം മുന്‍വശം തെളിയാതെ അരികിലേക്ക് എടുത്ത ലോറിമറിയുകയായിരുന്നു.

റോഡരികിലെ സുരക്ഷാ വേലികള്‍ തകര്‍ത്താണ് ലോറി കുഴിയിലേക്ക് മറിഞ്ഞത്. ഇതുകാരണം ലോറിയില്‍ നിന്നും ഡീസല്‍ ചോര്‍ന്നിരുന്നു. പയ്യന്നൂരില്‍ നിന്ന് അഗ്നി രക്ഷാ സേനയും പരിയാരം പൊലീസും സ്ഥലത്തെത്തി ചോര്‍ചയടച്ചു സുരക്ഷ ഉറപ്പാക്കി. സ്ഥലത്ത് ബുധനാഴ്ച രാവിലെ മുതല്‍ അഗ്നി ശമന സേന രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ഗ്യാസ് ചോര്‍ചയില്ലെന്നാണ് പ്രാഥമിക നിഗമനം.

സംഭവ സ്ഥലത്ത് ഐ ഒ സി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിരുന്നു. ഗ്യാസ് ചോര്‍ചയില്ലെന്നു ഉറപ്പിച്ചാല്‍ ക്രെയിന്‍ ഉപയോഗിച്ചു ടാങ്കര്‍ നിവര്‍ത്തി മറ്റൊരു കാബനില്‍ ഘടിപ്പിച്ചു കൊണ്ടു പോകാനാണ് തീരുമാനം. ടാങ്കര്‍ ലോറി മറിഞ്ഞ സ്ഥലത്ത് പയ്യന്നൂര്‍ അഗ്നിശമനസേന സ്റ്റേഷന്‍ ഓഫീസര്‍ ടി കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റ് സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.

ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്റെ കോഴിക്കോട് നിന്നും മംഗലാപുരത്തുനിന്നും എത്തിയ സേഫ്റ്റി ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്നും പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയാണ് അപകടഭീഷണി ഒഴിവാക്കിയത്. ഏകദേശം എട്ട് മണിക്കൂറാണ് ഇതിന് വേണ്ടിവന്നതെന്ന് ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു. മൂന്ന് ബുള്ളറ്റ് ടാങ്കറുകളാണ് മറിഞ്ഞ ടാങ്കറില്‍ നിന്നും പാചകവാതകം നീക്കം ചെയ്യുന്ന പ്രവൃത്തിക്കായി കൊണ്ടുവന്നത്.

Keywords: Gas lorry overturned in pothole at Ezhilode on the national highway removed with help of Khalasis, Payyannur, News, Traffic, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia