കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് വന്‍ അഗ്‌നിബാധ; രണ്ടുപേര്‍ക്ക് പരിക്ക്

 


കണ്ണൂര്‍: കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് വന്‍ അഗ്‌നിബാധ. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനം ടാങ്കറിലിടിച്ചതിനെതുടര്‍ന്ന് നിയന്ത്രണം വിട്ട ടാങ്കര്‍ മറിയുകയായിരുന്നു. കല്യാശ്ശേരി സഹകരണ ഓഡിറ്റോറിയത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്. മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന ടാങ്കറാണ് അപകടത്തില്‌പെട്ടത്.
കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് വന്‍ അഗ്‌നിബാധ; രണ്ടുപേര്‍ക്ക് പരിക്ക്അപകടമുണ്ടായ ഉടനെ അഗ്‌നിശമന സേനയും പോലീസും സംഭവസ്ഥലത്തെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലാകളക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം ടാങ്കര്‍ പൊട്ടിത്തെറിക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ പരിസര പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. എന്നാല്‍ ഇപ്പോഴും ടാങ്കറിനുസമീപത്തായി നാട്ടുകാരില്‍ ചിലരും വാഹനങ്ങളില്‍ എത്തിയവരും നില്‍ക്കുന്നുണ്ട്.
ഗ്യാസ് ടാങ്കര്‍ തണുപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തവും നിര്‍ത്തിവെച്ചതായും റിപോര്‍ട്ടുകളുണ്ട്. റോഡരികിലേക്കു മറിഞ്ഞ ടാങ്കര്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്.
മംഗാലാപുരം, കോഴിക്കോട് ഐഒസിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. 18 ടണ്‍ ഗ്യാസ് ടാങ്കറില്‍ ഉണ്ടായിരുന്നതായി ഐഒസി വ്യക്തമാക്കി. മൂന്ന് നാലു മണിക്കൂറിനുള്ളില്‍ കത്തി തീരാവുന്ന ഗ്യാസാണ് ടാങ്കറിലുള്ളത്.
കൂടുതല്‍ ഫയര്‍ ഫോഴ്‌സ് സംഘങ്ങള്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നു പോലീസ് അറിയിച്ചു. ടാങ്കര്‍ പൊട്ടിത്തെറിച്ചേക്കാവുന്ന ആശങ്കയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് അടുത്തേക്ക് എത്താന്‍ കഴിയുന്നില്ല. അപകടം നടന്നയുടന്‍ തന്നെ ടാങ്കറിന് തീപിടിച്ചതായി ഡ്രൈവര്‍ പറഞ്ഞു. ഡ്രൈവറും, സഹായിയുമാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ജനവാസമേഖലയിലാണ് അപകടം
Keywords: Kerala, Kannur, Gas tanker accident, Injured,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia