സംഘ്പരിവാര്‍ തോക്കിനിരയായ ഗൗരി ലങ്കേഷിന്റെ പ്രസാധകന്‍ നരസിംഹമൂര്‍ത്തിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു; നടപടി 25 കൊല്ലം മുമ്പുള്ള കേസിന്റെ പേരില്‍

 


ബംഗളൂരു: (www.kvartha.com 30.10.2019) സംഘ്പരിവാര്‍ തോക്കിനിരയായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ പ്രസാധകനും സാമൂഹികപ്രവര്‍ത്തകനുമായ ദോദ്ധിപല്യ നരസിംഹമൂര്‍ത്തിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 25 കൊല്ലം മുമ്പുള്ള കേസിന്റെ പേരിലാണ് നരസിംഹമൂര്‍ത്തിക്കെതിരെ നടപടി സ്വീകരിച്ചത്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കടുത്ത കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരായ ആരോപണം.

റെയ്ച്ചൂര്‍ പോലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആയുധനിയമം, സ്ഫോടകവസ്തു കൈകാര്യം ചെയ്യല്‍ നിയമം, ഐപിസി നിയമം എന്നിവ പ്രകാരം ഇദ്ദേഹത്തിനെതിരെ കേസെടുത്തതായി റെയ്ച്ചൂര്‍ ജില്ലാ പോലീസ് മേധാവി സി ബി വേദമൂര്‍ത്തി പറഞ്ഞു. വെള്ളിയാഴ്ച അറസ്റ്റ്ചെയ്ത നിരസിംഹമൂര്‍ത്തിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി അടുത്തമാസം ആറുവരെ റിമാന്‍ഡ് ചെയ്തു.

സംഘ്പരിവാര്‍ തോക്കിനിരയായ ഗൗരി ലങ്കേഷിന്റെ പ്രസാധകന്‍ നരസിംഹമൂര്‍ത്തിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു; നടപടി 25 കൊല്ലം മുമ്പുള്ള കേസിന്റെ പേരില്‍

നരസിംഹമൂര്‍ത്തി മുന്‍ നക്സലൈറ്റ് ആണെന്നും 1994 മുതല്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. കഴിഞ്ഞ 25 വര്‍ഷമായി ഇദ്ദേഹത്തിനു വേണ്ടി തിരച്ചില്‍ നടത്തിവരികയായിരുന്നുവെന്നും പോലിസ് അവകാശപ്പെടുന്നു. എന്നാല്‍, റെയ്ച്ചൂരിലെയും സമീപ സ്ഥലങ്ങളിലെയും സാമൂഹിക, പൗരാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇദ്ദേഹം ഇക്കാലത്ത് വിവിധ പൊതുപരിപാടികളിലും വാര്‍ത്താസമ്മേളനങ്ങളിലും പങ്കെടുക്കാറുണ്ടെന്നും പോലീസ് ഭാഷ്യം തെറ്റാണെന്നും നരസിംഹമൂര്‍ത്തിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് സ്ഥാപിച്ച ഗൗരി മീഡിയ ട്രസ്റ്റിന്റെ സെക്രട്ടറിയായ നരസിംഹമൂര്‍ത്തി, എഎപി സ്ഥാപകനേതാവും രാഷ്ട്രീയ തന്ത്രജ്ഞനുമായ യോഗേന്ദ്രയാദവിന്റെ സ്വരാജ് ഇന്ത്യ ജനറല്‍ സെക്രട്ടറിയുമാണ്. അദ്ദേഹത്തിന് നിയമസഹായം നല്‍കുമെന്ന് യോഗേന്ദ്രയാദവും അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords:  Kerala, Bangalore, News, Arrest, Criminal Case, Murder, Police, Explosives, Law, Friends, Media, Politics,  Gauri Media Trust Publisher Narasimhamurthy Arrested for ‘Treason’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia