Seminar | 'ജെന്‍ഡര്‍ ന്യൂട്രലിറ്റിയുടെ പേരില്‍ കുരുന്നുമനസുകളിലേക്ക് കുത്തിവയ്ക്കാനുള്ള ഇടതുസര്‍കാരിന്റെ കുതന്ത്രം തുറന്നുകാണിക്കും'; കണ്ണൂരില്‍ 17ന് വനിതാ ലീഗ് സെമിനാര്‍
Sep 2, 2022, 20:44 IST
കണ്ണൂര്‍: (www.kvartha.com) വനിതാ ലീഗ് സെമിനാര്‍ സെപ്തംബര്‍ 17ന് നടത്താന്‍ തീരുമാനമായി. പാശ്ചാത്യ ലോകം തിരസ്കരിച്ചു കൊണ്ടിരിക്കുന്ന വികലമായ ആശയങ്ങള്‍ 'ജെന്‍ഡര്‍ ന്യൂട്രലിറ്റി'യുടെ പേരില്‍ കുരുന്നുമനസുകളിലേക്ക് കുത്തിവയ്ക്കാനുള്ള ഇടതുസര്‍കാരിന്റെ കുതന്ത്രം തുറന്നു കാണിക്കുന്നതിനാണ് കണ്ണൂരില്‍ സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് വനിതാ ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം വ്യക്തമാക്കി.
പ്രസിഡന്റ് സി സീനത്ത് അധ്യക്ഷയായി. ജനറല്‍ സെക്രടറി പി സാജിത ടീചര്‍ സ്വാഗതം പറഞ്ഞു. വിലക്കയറ്റത്തിനെതിരെ ഈമാസം അഞ്ചിന് പഞ്ചായത് കേന്ദ്രങ്ങളില്‍ സ്ത്രീ കൂട്ടായ്മ സംഘടിപ്പിക്കാനും ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മണ്ഡലം തലങ്ങളില്‍ ലഹരി വിരുദ്ധ ക്യാപെയിന് സംഘടിപ്പിക്കാനും യോഗം തീരുമാനമെടുത്തിട്ടുണ്ട്. സംസ്ഥാന സെക്രടറി റോഷ്നി ഖാലിദ് ജില്ലാ ഭാരവാഹികളായ സക്കീന തെക്കയില്‍ ശമീമ ജമാല്‍ പ്രസംഗിച്ചു.
എം മൈമൂനത്ത്, എ എം ഹാജിറ, കെ ടി ഹവ്വാ ബി, പി പി നദീറ, റംസീന റൗഫ്, പി പി ശാഹിദ, പി ശമീമ ടീചര്‍, പി കെ ബല്‍ക്കീസ്, എം ശബാന, കെ ശബാന, കെ പി സീനത്ത്, നെജീദാ സാദിഖ്, എം എം നൂര്ജഹാന്, സി വി സാഹിറ, സി നിസാമി, റശീദ മഹലില്‍, ഒടിയില്‍ റശീദ, സി എച് ഖൈറുന്നിസ, കെ ശക്കീല, ശെറീന ചൊക്ലി, കെ ടി തസ്നി, ടി എം റുബ്സീന എന്നിവര്‍ സംസാരിച്ചു.
Keywords: Kannur, News, Kerala, Women, Gender Neutrality: Women's League seminar on 17th in Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.