Kindness | ശസ്ത്രക്രിയയ്ക്കായി നീക്കിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി വീട്ടമ്മ; വയനാടിനായി സഹായം പ്രവഹിക്കുന്നു 

 
generous donations pour into cm’s relief fund for wayanad la
generous donations pour into cm’s relief fund for wayanad la

Photo Credit: Facebook /PRD Kerala

വയനാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ സംസ്ഥാനം ഒന്നടങ്കം ഒന്നിച്ചു നിൽക്കുകയാണ്

 

തിരുവനന്തപുരം: (KVARTHA) വയനാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം പ്രവഹിക്കുന്നു. നിരവധി സംഘടനകളും വ്യക്തികളും സംഭാവനകളുമായി മുന്നോട്ട് വന്നിട്ടുണ്ട്. സണ്ണി വർക്കി എന്ന വ്യക്തിയും വർക്കി ഫൗണ്ടേഷനും ചേർന്ന് ഒരു കോടി രൂപ സംഭാവന ചെയ്തു. ബ്രില്ല്യന്റ് സ്റ്റഡി സെന്റർ പാല 40 ലക്ഷം രൂപയും, വിസികെ നേതാവും ചിദംബരം എംപിയുമായ തിരുമാവളവൻ 15 ലക്ഷം രൂപയും സംഭാവന ചെയ്തു.

ബേക്കേഴ്സ് അസോസിയേഷൻ കേരള (ബേക്ക്), കെ എസ് ഹംസ മകളുടെ വിവാഹ ചെലവ് ചുരുക്കി അതിലേക്കായി സമാഹരിച്ച തുക, പരപ്പ ബ്ലോക്ക് പഞ്ചായത്ത്, പാറശ്ശാല ഗ്രാമപഞ്ചായത്ത്, കണ്ണൂർ ടൗൺ സർവീസ് സഹകരണ ബാങ്ക്, ധർമ്മടം ഗ്രാമപഞ്ചായത്ത്, കണ്ണൂർ വേങ്ങാട് ഗ്രാമപഞ്ചായത്ത്, ചിറക്കൽ സർവീസ് സഹകരണ ബാങ്ക്, പുന്നോൽ സർവീസ് സഹകരണ ബാങ്ക്, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, മെട്രോ ആർട്സ് പ്രൈവറ്റ് ലിമിറ്റഡ്, ക്ലിഫ്‌ലൈൻ ഷിപ്പിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജ്യോതിസ് ഗ്രൂപ്പ് ഓഫ് കമ്പനിസ്, ഓസ്ട്രേലിയൻ മലയാളി സംഘടന സമത, കൺസ്യൂമർഫെഡ് തുടങ്ങിയ നിരവധി സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും വലിയ തുകകൾ സംഭാവന ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനകള്‍ 

സണ്ണി വർക്കി, വർക്കി ഫൗണ്ടേഷൻ - ഒരു കോടി രൂപ
ബ്രില്ല്യന്റ് സ്റ്റഡി സെന്റർ, പാല - 40 ലക്ഷം രൂപ
വിസികെ നേതാവും  ചിദംബരം എംപിയുമായ തോൽ. തിരുമാവളവൻ - 15 ലക്ഷം രൂപ
ബേക്കേഴ്സ് അസോസിയേഷൻ കേരള ( ബേക്ക് ) - 10 ലക്ഷം രൂപ
കെ എസ് ഹംസ മകളുടെ വിവാഹ ചെലവ് ചുരുക്കി അതിലേക്കായി സമാഹചരിച്ച തുക  - 10 ലക്ഷം രൂപ

പരപ്പ ബ്ലോക്ക് പഞ്ചായത്ത് - 10 ലക്ഷം രൂപ
പാറശ്ശാല ഗ്രാമപഞ്ചായത്ത് - 10ലക്ഷം രൂപ
രജനി രാമചന്ദ്രൻ, പുനർജ്ജനി കാസർക്കോട് - അഞ്ച് ലക്ഷം രൂപ
ആർ പരമശിവം, സിഐടിയു, ട്രിച്ചി ബെൽ ടൗൺഷിപ്പ്  - 2,50,000 രൂപ
പാപ്പനംകോട് ​ഗ്രാമീണ പൗര സമിതി - 2,28,500 രൂപ

കൊല്ലം ബാർ അസോസിയേഷൻ - 1,60,000 രൂപ
കവടിയാർ ഗീതത്തിൽ കൃഷ്ണപിള്ള & ഗീത ഗോപാൽ 1,36,000 രൂപ
ആറന്മുള കോങ്ങളത്ത് കണ്ടത്തിൽ ദീപുരാജൻ വള്ളസദ്യ നടത്താനായി കരുതിവച്ച ഒരു ലക്ഷം രൂപ നൽകി.
സാം ഇമ്മാനുവൽ, നേശമണി മെമ്മോറിയൽ ക്രിസ്ത്യൻ കോളേജ് ജീവനക്കാരും വിദ്യാർത്ഥികളും ചേർന്ന് - 83,550 രൂപ

കേരള പപ്പടം മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി - 60,000 രൂപ 
അമേരിക്കൻ പൗരയായ ക്രിസ്റ്റീന എലിസബത്ത് 50,370 രൂപ
പാപ്പനംകോട് ശ്രീവത്സത്തിൽ പ്രൊഫ. രാധാകൃഷ്ണൻ & റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയർ സൂസിയമ്മ - 50,000 രൂപ

ആനാട് വില്ലേജിലെ ഇരിയനാട് ലക്ഷ്മി മംഗലത്തിൽ 76 വയസുള്ള എൽ സാവിത്രി തന്റെ ഇടത് കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്കായി നീക്കിവെച്ച  25,000 രൂപ ശസ്ത്രക്രിയ തൽക്കാലം ഒഴിവാക്കി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

കെ എസ്‌ എഫ്‌ ഇ ജീവനക്കാരി അജിഷ ഹരിദാസ്,  വീട്‌ നിർമ്മിക്കാനായി വാങ്ങിയ വയനാട്‌ കമ്പളക്കാട്‌ കുമ്പളാട്‌ എന്ന സ്ഥലത്തെ 20 സെന്റ്‌ ഭൂമി സർക്കാരിന് കൈമാറി. ഈ  പുനരധിവാസത്തിനായി സ്ഥലം  ഉപയോ​ഗിക്കാൻ കഴിയുന്നില്ലെങ്കിൽ വിൽപന നടത്തി തുക ദുരിതാശ്വാസ നിധിയിലേക്ക് വകയിരുത്താമെന്നും അവർ അറിയിച്ചു.

കൺസ്യൂമർഫെഡ് - ഒരു കോടി രൂപ
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് - 10 ലക്ഷം രൂപ
കണ്ണൂർ ടൗൺ സർവീസ് സഹകരണ ബാങ്ക് - 10 ലക്ഷം രൂപ
ധർമ്മടം ഗ്രാമപഞ്ചായത്ത് - 10 ലക്ഷം രൂപ
മെട്രോ ആർട്സ് പ്രൈവറ്റ് ലിമിറ്റഡ് - 10 ലക്ഷം രൂപ
പിഎസ്സി ചെയർമാനും 18 അംഗങ്ങളും 9,50,000 രൂപ

കണ്ണൂർ വേങ്ങാട് ഗ്രാമപഞ്ചായത്ത് - 10 ലക്ഷം രൂപ
ചിറക്കൽ സർവീസ് സഹകരണ ബാങ്ക് - 10 ലക്ഷം രൂപ
പുന്നോൽ സർവീസ് സഹകരണ ബാങ്ക് - അഞ്ച് ലക്ഷം രൂപ
ക്ലിഫ്‌ലൈൻ ഷിപ്പിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് - അഞ്ച് ലക്ഷം രൂപ
ജ്യോതിസ് ഗ്രൂപ്പ് ഓഫ് കമ്പനിസ്, കെ കെ ജ്യോതികുമാർ - അഞ്ച് ലക്ഷം രൂപ

ഓസ്ട്രേലിയൻ മലയാളി സംഘടന സമത - മൂന്ന് ലക്ഷം രൂപ
കെ ഡിസ്ക് എംപ്ലോയീസ് യൂണിയന്‍ ജീവനക്കാരില്‍ നിന്നും സമാഹരിച്ച രണ്ട് ലക്ഷം രൂപ
എം കെ രാഘവന്‍ എം പി - ഒരു ലക്ഷം രൂപ
മാർവൽ ക്ലബ്, ചാലിശ്ശേരി - ഒരു ലക്ഷം രൂപ
മുൻ മന്ത്രി സി ദിവാകരൻ - 50,000 രൂപ
ജിസിസി ആർട്സ് & സ്പോർട്സ് ക്ലബ്, ചാലിശ്ശേരി - 50,000  രൂപ

ഓൾ കേരള എൽഡിസി റാങ്ക് ഹോൾഡേഴ്സ്, കാറ്റഗറി നമ്പർ - 207/ 2019 - 2,66,778 രൂപ
ബാലസംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റി - 1, 20,000 രൂപ
പോലീസ് കോൺസ്റ്റബിൾ ഡ്രൈവേഴ്സ് റാങ്ക് ഹോൾഡേഴ്സ് 2024 - 25 ബാച്ച് - 1,11,111 രൂപ
ഫാത്തിമ പബ്ലിക് സ്കൂൾ, കൊറ്റാമം, തിരുവനന്തപുരം - 1,51,515 രൂപ
കവടിയാർ ശ്രീനികേതനിൽ പത്മാവതി - ഒരു ലക്ഷം രൂപ
മുരുക്കുമ്പുഴ സ്വദേശി ഗായത്രി കൃഷ്ണ ജി - 75000 രൂപ

ഉള്ളന്നൂർ ഹംസ - 60,000 രൂപ
മഹാരാഷ്ട്രയിൽ നിന്നും ലഫ്റ്റനൻ്റ് കേണൽ ഹബീബ് എസ് - 50,000 രൂപ 
അരുവിക്കര ജയഭവനിൽ അഖിൽ 50,000 രൂപ
സിനിഫിലി സിനിമാ കൂട്ടായ്മ -  25,000 രൂപ
ആറ്റിങ്ങൽ വയലിൽ റെസിഡൻ്റ്സ് വെൽഫെയർ കോ ഓപറേറ്റീവ് സൊസൈറ്റി 25,000 രൂപ
ആറ്റിങ്ങൽ വയലിൽ റെസിഡൻ്റ്സ് അസോസിയേഷൻ - 15,000 രൂപ

അഞ്ചൽ സ്വദേശി വാമദേവൻ പ്രഭാകരൻ 15,000 രൂപ
സഫ്ദാർ ഹാഷ്മി ഗ്രന്ഥശാല സാംസ്കാരിക കേന്ദ്രം, കോട്ടക്കാൽ - 15,000 രൂപ
കെ പി നാസർ, കോട്ടപ്പാടം - 25,000 രൂപ
ആയിശക്കുട്ടി, കോട്ടപ്പാടം - 25,000 രൂപ

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia