Headaches | റമദാൻ: നോമ്പെടുക്കുമ്പോൾ തലവേദനയുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
Mar 25, 2023, 11:36 IST
തിരുവനന്തപുരം: (www.kvartha.com) റമദാനിലെ വ്രത ശുദ്ധിയിലാണ് ലോകമെമ്പാടുമുള്ള മുസ്ലിംകൾ. നോമ്പനുഷ്ഠിക്കുമ്പോൾ തന്നെ തലവേദന അനുഭവപ്പെടുന്നതായി ചിലർ പറയാറുണ്ട്. ഈ തലവേദനയുടെ കാരണത്തെ കുറിച്ച് നിരവധി അനുമാനങ്ങളുണ്ട്. ഭക്ഷണ ഘടകങ്ങളുടെയും ഉറക്കക്കുറവിന്റെയും ഫലമായി ഇത് വരാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നിർജലീകരണം, മോശമായ ഉറക്കം, കഫീൻ, നിക്കോട്ടിൻ ഉപയോഗത്തിലുള്ള കുറവ് എന്നിവ റമദാനിൽ വ്രതമെടുക്കുമ്പോൾ തലവേദനയുണ്ടാക്കുന്ന ഘടകങ്ങളിൽ ഉൾപ്പെടുന്നുവെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
നോമ്പുകാലത്ത് ആവശ്യത്തിന് വെള്ളം കുടിക്കുന്നത് പ്രധാനമാണെങ്കിലും, നോമ്പെടുക്കുന്നവർ കഴിക്കുന്ന കഫീന്റെ അളവും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു വ്യക്തി സാധാരണയായി കാപ്പി, ചായ അല്ലെങ്കിൽ സോഡ എന്നിവയുടെ രൂപത്തിൽ കഴിക്കുന്ന കഫീന്റെ അളവ് കുറയ്ക്കുന്നത് തലവേദന ഉൾപ്പെടെയുള്ള ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് പറയുന്നത്. ശരിയായ അളവിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് മൈഗ്രെയിനുകൾക്കെതിരെയും സംരക്ഷണം നൽകും. എന്നിരുന്നാലും, അമിതമായ കഫീനും യഥാർഥത്തിൽ തലവേദനയ്ക്കും മൈഗ്രെയിനിനും കാരണമാകും.
പുകവലി പൂർണമായും ഉപേക്ഷിക്കുന്നതിനോ ഒരു വ്യക്തി ദിനംപ്രതി വലിക്കുന്ന സിഗരറ്റിന്റെ എണ്ണം കുറയ്ക്കുന്നതിനോ അനുയോജ്യമായ അവസരമാണ് റമദാൻ നൽകുന്നത്. പുകവലി തലവേദനയുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ പുകവലി നിർത്തുന്നത് തലവേദന കുറയ്ക്കാൻ സഹായിക്കും. നോമ്പ് തുറന്നതിന് ശേഷം രണ്ട് മണിക്കൂറോളം നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുന്നതും നല്ലതാണ്. അമിതമായ ഭക്ഷണം നിയന്ത്രിക്കുകയും റമദാനിൽ മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ശ്രദ്ധിക്കുക.
നോമ്പ് തുറന്ന ശേഷം, ധാന്യങ്ങൾ കഴിക്കുന്നത് നല്ലതാണ്. അവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരപ്പെടുത്താനും കൂടുതൽ സാമ്യം ഊർജം നൽകാനും സഹായിക്കും. ഭക്ഷണസമയത്ത് ആവശ്യത്തിന് വെള്ളം കുടിച്ച് കൊണ്ട് നിർജലീകരണം തടയണം. വളരെ വൈകി ഉറങ്ങുന്നതും ഉറക്കക്കുറവും ഒഴിവാക്കുക. തലവേദന നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ഡോക്ടറെ കാണാവുന്നതാണ്.
Keywords: Thiruvananthapuram, Kerala, News, Ramadan, Food, Health, Water, Smoking, Doctor, Top-Headlines, Getting headaches while fasting?
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.