ഗിരീഷ് ഓമല്ലൂര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

 


തിരുവനന്തപുരം: പന്ത്രണ്ടാമത് ഗിരീഷ് ഓമല്ലൂര്‍ അവാര്‍ഡുകള്‍  പ്രഖ്യാപിച്ചു. മികച്ച ന്യൂസ് ക്യാമറാമാനുള്ള പുരസ്‌കാരത്തിന് ഇന്ത്യാവിഷന്‍ തിരുവനന്തപുരം ബ്യൂറോയിലെ ശ്യാംദാസ് കെ.പി അര്‍ഹനായി. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

ഇന്ത്യാവിഷന്‍ ഡല്‍ഹി ബ്യൂറോയിലെ വിപിന്‍ ജെയിംസിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മാധ്യമപ്രവര്‍ത്തക ആര്‍. പാര്‍വതീദേവി, പി.ആര്‍.ഡി ഡെപ്യൂട്ടി മുന്‍ ഡയറക്ടര്‍ പി.രവിവര്‍മ, കൈരളി ടി.വി ചീഫ് ക്യാമറാമാന്‍ മന്നന്‍ എന്നിവരും ജൂറിയില്‍ അംഗങ്ങളായിരുന്നു. ഈ മാസം അവസാനം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ഗിരീഷ് ഓമല്ലൂര്‍ അവാര്‍ഡുകള്‍  പ്രഖ്യാപിച്ചു
Shyam Das K.P
ഗിരീഷ് ഓമല്ലൂര്‍ അവാര്‍ഡുകള്‍  പ്രഖ്യാപിച്ചു
Vipin James
  മികച്ച ക്യാമറാമാന്‍
നഗരത്തില്‍ മാലിന്യങ്ങള്‍ ശേഖരിച്ചു ജീവിക്കുന്ന ഹബീബ് എന്ന ബംഗ്ലാദേശുകാരനെപ്പറ്റിയുള്ള ന്യൂസ് സ്റ്റോറിയാണ് ശ്യാമിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. വാര്‍ത്തയ്ക്കു കരുത്തു പകരുന്ന ദൃശ്യങ്ങളായിരുന്നു ശ്യാമിന്റേത്.

പ്രത്യേക പരാമര്‍ശം
ഡല്‍ഹിയില്‍ നിര്‍ഭയ എന്ന യുവതി ബസില്‍ ലൈംഗിക ആക്രമണത്തിന് വിധേയയാകുകയും കൊല്ലപ്പെടുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടയില്‍ ഒരു പോലീസുകാരന്‍ ഹൃദയാഘാതത്താല്‍ മരിച്ചു. ഇദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങള്‍ പകര്‍ത്തിയതിനാണ് വിപിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചത്.

Also read:
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് ഒളിവില്‍

Keywords:  Thiruvananthapuram, Kerala, Award, IndiaVision-TV, New Delhi, Photo, Molestation, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia