വിവാഹ നിശ്ചയം കഴിഞ്ഞ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കാമുകനെയും കാണാതായതായി

 


തിരുവനന്തപുരം: (www.kvartha.com 21.11.2014) വിവാഹ നിശ്ചയം കഴിഞ്ഞ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കാമുകനെയും കാണാതായതായി പരാതി. തുറുവിക്കല്‍ കുഞ്ഞുവീട് നഗര്‍ കാര്‍ത്തിക ഭവനില്‍ ചക്കര എന്ന് വിളിക്കുന്ന എസ്. കാര്‍ത്തികയെയാണ് നവംബര്‍ 19 മുതല്‍ കാണാതായിരിക്കുന്നത്. കാര്‍ത്തികയോടൊപ്പം കുമാരപുരം പൂന്തി റോഡ് സ്വദേശിയായ ഓട്ടോ ഡ്രൈവറെയും കാണാതായിട്ടുണ്ട്.

2015 ജനുവരിയിലാണ്  കാര്‍ത്തികയുടെയും കുമാരപുരം പൂന്തി റോഡ് മേലെ ചെറുകോണത്ത് വീട്ടില്‍ അനില്‍കുമാറിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. മോതിരം മാറ്റല്‍ ചടങ്ങ് നടന്ന കാര്‍ത്തികയ്ക്ക് അനില്‍കുമാര്‍ ആഭരണങ്ങളും മൊബൈല്‍ ഫോണും വസ്ത്രങ്ങളും നല്‍കിയിരുന്നു. ഇതിനിടെയാണ് കാര്‍ത്തികയെ  കാണാതാകുന്നത്.

ഡിസംബര്‍ മാസത്തിലാണ് കാര്‍ത്തികയ്ക്ക് 18 വയസ് തികയുന്നത്. അതുകൊണ്ടുതന്നെ ജനുവരിയില്‍ അനില്‍കുമാറുമായുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു.  ഇതിനിടെയാണ് കാര്‍ത്തികയെ കാണാതായത്.  കാമുകനെതിരെ തട്ടിക്കൊണ്ടു പോകലിന് കേസെടുക്കണമെന്ന് അനില്‍കുമാര്‍ ആവശ്യപ്പെട്ടു. അനില്‍ കുമാറിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിവാഹ നിശ്ചയം കഴിഞ്ഞ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും  കാമുകനെയും കാണാതായതായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Thiruvananthapuram, Missing, Complaint, Marriage, Mobil Phone, Police, Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia