Accidental Death | ചൂണ്ടയിടുന്നതിനിടെ കുളത്തില്‍ വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം; അപകടം ബിരുദപ്രവേശനത്തിനായി കാത്തിരിക്കെ
Jul 5, 2024, 16:48 IST
മരിച്ചത് കരിയിലക്കുളങ്ങര പത്തിയൂര്‍ക്കാല ശിവനയനത്തില്‍ ശിവപ്രസാദിന്റെ മകള്‍ ലേഖ
അപകടം വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ
ആലപ്പുഴ: (KVARTHA) ചൂണ്ടയിടുന്നതിനിടെ കുളത്തില്‍ വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. കരിയിലക്കുളങ്ങര പത്തിയൂര്‍ക്കാല ശിവനയനത്തില്‍ ശിവപ്രസാദിന്റെ മകള്‍ ലേഖയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.
വീടിനുസമീപത്തെ കുളത്തില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക് സാക്ഷികള്‍ നല്‍കുന്ന വിവരം. പെണ്‍കുട്ടിക്ക് നീന്തലറിയില്ലായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. പ്ലസ്ടു കഴിഞ്ഞ് ബിരുദപ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു പെണ്‍കുട്ടി, അതിനിടെയാണ് ദുരന്തം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.