Died | 'കൊച്ചിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവാവ് വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പിച്ച പെണ്‍കുട്ടി മരിച്ചു'

 


കൊച്ചി:(www.kvartha.com) പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവാവ് വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പിച്ചെന്ന കേസില്‍ പെണ്‍കുട്ടി ചികിത്സയ്ക്കിടെ മരിച്ചു. എറണാകുളം കുറുപ്പംപടിയില്‍ കുറുപ്പംപടി രായമങ്കലത്തു പാണിയാടന്‍ ബിനു ജേക്കബിന്റെയും മഞ്ജുവിന്റെയും മകള്‍ അല്‍ക്ക അന്ന ബിനുവാണ് (20) മരിച്ചത്.

പെണ്‍കുട്ടിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ബേസിലി(21)നെ ആക്രമണത്തിനു പിന്നാലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനു സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു പെണ്‍കുട്ടിക്ക് നേരെയുള്ള ആക്രമണം നടന്നത്.

Died | 'കൊച്ചിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവാവ് വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പിച്ച പെണ്‍കുട്ടി മരിച്ചു'

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി കഴിഞ്ഞ എട്ടുദിവസമായി ചികിത്സയിലായിരുന്നു. തലക്ക് വെട്ടേറ്റ പെണ്‍കുട്ടിക്ക് രണ്ടുതവണ ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. യുവാവിന്റെ ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ഔസേപ്പ്, മുത്തശ്ശി ചിന്നമ്മ എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. ഇവരും ചികിത്സയിലായിരുന്നു.

Keywords:  Girl who was attacked by youth in Kuruppampady died, Kochi, News, Girl Died, Hospital, Treatment, Injury, Attack, Surgery, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia