പൊലീസ് സ്റ്റേഷനില്‍ ഹസീനയുടെ മരണം; എസ്‌ഐയെയും പൊലീസുകാരനെയും കുറ്റമുക്തരാക്കി തിരിച്ചെടുക്കുന്നു
Sep 29, 2014, 13:38 IST
തിരുവനന്തപുരം:(www.kvartha.com 29.09.2014) പൊലീസ് സ്റ്റേഷനില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ എസ്‌ഐയും പൊലീസുകാരനെയും തിരിച്ചെടുത്ത് അന്വേഷണം അവസാനിക്കുന്നു. എറണകുളം തൃക്കാക്കര ജനമൈത്രീ പൊലീസ് സ്റ്റേഷനില്‍ വീട്ടമ്മയ്ക്ക് ക്രൂര മര്‍ദനമേറ്റ സംഭവം വിവാദമായി കത്തിനില്‍ക്കുന്നതിനിടയിലാണ് ചങ്ങരംകുളം വനിതാ സൗഹൃ പൊലീസ് സ്റ്റേഷനില്‍ യുവതി തൂങ്ങിമരിച്ച കേസ് അട്ടിമറിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം എസ്‌ഐ ടി മനോഹരന്‍, ചങ്ങരംകുളം സ്‌റ്റേഷനിലെ ഒരു വനിതാ കോണ്‍സ്റ്റബിള്‍, ഒരു പുരുഷ കോണ്‍സ്റ്റബിള്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ചങ്ങരംകുളം എസ്‌ഐ അവധിയില്‍ ആയിരുന്നതിനാല്‍ കുറ്റിപ്പുറം എസ്‌ഐക്ക് ആയിരുന്നു ആ സ്റ്റേഷന്റെയും ചുമതല.
മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഹസീനയാണ് പിറ്റേന്നു പുലര്‍ച്ചെ സ്റ്റേഷനിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. തലേന്നു രാത്രി വൈകി ചങ്ങരംകുളം സ്‌റ്റേഷനിലെത്തിയ കുറ്റിപ്പുറം എസ്‌ഐ ഹസീനയെ ചോദ്യം ചെയ്തിരുന്നുവെന്ന് പൊലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരിയും പൊലീസുകാരനും പെണ്‍കുട്ടിയോടു മോശമായി പെരുമാറുകയും മര്‍ദിക്കുകയും ചെയ്തുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് മൂന്നുപേരെയും സസ്‌പെന്‍ഡ് ചെയ്യുകയും തിരൂര്‍ ഡിവൈഎസ്പി ഹസൈനറിനെ അന്വേഷണച്ചുമതല ഏല്‍പ്പിക്കുകയുമാണുണ്ടായത്. ഹസീനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും അവര്‍ കസ്റ്റഡിയില്‍ സുരക്ഷിതയായിരിക്കാന്‍ ജാഗ്രത പാലിക്കുകയും ചെയ്യുന്നതില്‍ വനിതാ കോണ്‍സ്റ്റബിള്‍ വീഴ്ച വരുത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത് എന്ന് അറിയുന്നു. അതുകൊണ്ട് അവര്‍ക്കെതിരേ വകുപ്പുതല നടപടിയെടുക്കും. എസ്‌ഐയും പൊലീസുകാരനും കുറ്റക്കാരല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് അവരെ നിരുപാധികം തിരിച്ചെടുക്കും. വനിതാ കോണ്‍സ്റ്റബിളിനെയും തിരിച്ചെടുക്കും. പക്ഷേ, വകുപ്പുതല നടപടിയുടെ ഭാഗമായി അവരുടെ ഒന്നോ രണ്ടോ ഇന്‍ക്രിമന്റ് തടയുക മാത്രമാണ് ഉണ്ടാവുക എന്ന് അറിയുന്നു.
ജനമൈത്രീ പൊലീസ് സ്റ്റേഷനുകളും സ്ത്രീ സൗഹൃദ പൊലീസ് സ്റ്റേഷനുകളും സ്ത്രീകള്‍ക്ക് പേടിസ്വപ്‌നമായി മാറുന്നുവെന്ന് അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കെ, കോളിളക്കം സൃഷ്ടിച്ച ചങ്ങരംകുളം സംഭവത്തിലെ പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള നീക്കം സേനയ്ക്കുള്ളില്‍തന്നെ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Kerala, Thiruvananthapuram, Police, Death, Girl, Custody, Woman, Complaint, Protest, Ernakulam, Case, Girls controversial death at police station; Govt. To save SI and Constable

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.