ന്യൂഡില്‍സ് കഴിച്ച് മൂന്നു പെണ്‍കുട്ടികള്‍ ആശുപത്രിയില്‍

 


ന്യൂഡില്‍സ് കഴിച്ച് മൂന്നു പെണ്‍കുട്ടികള്‍ ആശുപത്രിയില്‍
കോട്ടയം: ബേക്കറിയില്‍ നിന്ന് നൂഡില്‍സ് വാങ്ങിക്കഴിച്ച മൂന്നു പെണ്‍കുട്ടികളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുപ്പള്ളി മാധവ് ഹൗസില്‍ രമേശിന്റെ മക്കളായ വൈഷ്ണവി (16), വിസ്മയ (എട്ട്), സഹോദരന്‍ അജയുടെ മകള്‍ പാര്‍വതി (ഏഴ്) എന്നിവരെയാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ കോട്ടയത്തെ മന്ദിരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച വൈകിട്ട് കോട്ടയത്തെ ഒരു ബേക്കറിയില്‍നിന്നു കുട്ടികള്‍ക്കു നൂഡില്‍സ് പായ്ക്കറ്റ് വാങ്ങി നല്‍കിയിരുന്നതായി പാര്‍വതിയുടെ പിതാവ് അജയ് പറഞ്ഞു. കുട്ടികള്‍ വീട്ടിലെത്തി ഇതു കഴിച്ചയുടന്‍ ഛര്‍ദിയും വയറിളക്കവും ആരംഭിച്ചു. രാത്രി വൈകിയപ്പോള്‍ ആരോഗ്യനില വഷളായി. തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Keywords: Food Poison, Kerala, Noodles, Childrens, Hospital, House, Treatment, Kottayam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia