ചില്‍ഡ്രെന്‍സ് ഹോമില്‍ നിന്നും 6 പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ ബാലാവകാശ കമീഷന്‍ കേസെടുത്തു
Jan 27, 2022, 15:30 IST
കോഴിക്കോട്: (www.kvartha.com 27.01.2022) വെള്ളിമാട്കുന്നിലെ ചില്‍ഡ്രെന്‍സ് ഹോമില്‍നിന്നും അന്തേവാസികളായ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമീഷന്‍ കേസെടുത്തു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ സ്വമേധയാണ് കേസെടുത്തത്.
സംഭവം സംബന്ധിച്ച് ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസെറോട് അടിയന്തര റിപോര്‍ട് നല്‍കാന്‍ കമീഷന്‍ നിര്‍ദേശിച്ചു. അന്വേഷണം ഊര്‍ജിതമാക്കാനും സംഭവത്തെക്കുറിച്ച് റിപോര്‍ട് നല്‍കാനും ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കമീഷന്‍ അംഗം ബി ബബിത ചില്‍ഡ്രെന്‍സ് ഹോം സന്ദര്‍ശിക്കും.
ബുധനാഴ്ച വൈകിട്ടാണ് ചില്‍ഡ്രെന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്. കാണാതായ ആറുപേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇവരില്‍ രണ്ടുപേര്‍ സഹോദരിമാരാണ്. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.