GKSFനു തിരിച്ചടിയായി സപ്ലൈകോയുടെയും കണ്സ്യൂമര്ഫെഡ്ഡിന്റെയും പിന്മാറ്റം
Jan 17, 2014, 11:49 IST
തിരുവനന്തപുരം: കൊട്ടിഘോഷിച്ച ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ (ജികെഎസ്എഫ്) സീസണ് ഏഴില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളായ സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും പിന്മാറിയത് വന്‍ തിരിച്ചടിയായി മാറി. കഴിഞ്ഞ ആറു സീസണുകളിലും സഹകരിച്ച പ്രമുഖ സ്ഥാപനങ്ങളാണ് പിന്മാറിയിരിക്കുന്നത്.
2011-12ലെ ജികെഎസ്എഫ് നടത്തിപ്പില്‍ 44.5 കോടിയുടെ നഷ്ടം ഉണ്ടായെന്ന സിഎജി കണ്ടെത്തലിന്റെ പേരുദോഷം നിലനില്‍ക്കെയാണ് ഈ പിന്മാറ്റം. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളില്ലാതെ ഷോപ്പിംഗ് ഫെസ്റ്റിവൽ നടത്തിയതാണ് വന്‍ നഷ്ടത്തിന് ഇടയാക്കിയത് എന്നാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിമര്‍ശിച്ചത്. ഇതുമായി ബന്ധപ്പെട്ടു ജികെഎസ്എഫ് സംഘാടകരമായ ടൂറിസം വകുപ്പും ചില പ്രമുഖ ഉദ്യോഗസ്ഥരും വിജിലന്‍സ് അന്വേഷണത്തിന്റെ നിഴലില്‍ നില്‍ക്കെയാണ് ഏഴാം സീസണ് താളംതെറ്റിക്കുന്ന പിന്മാറ്റം.
ഇതോടെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, നന്മ സ്റ്റോറുകള്‍, സപ്ലൈകോ ചില്ലറ വില്പനശാലകള്, ലാഭം മാര്‍ക്കറ്റ് തുടങ്ങി രണ്ടു വകുപ്പുകളുടെയും കടകളില്‍ ജികെഎസ്എഫ് ആനുകൂല്യങ്ങള്‍ ലഭിക്കില്ല. പിന്മാറ്റത്തിനു പിന്നിലെ കാരണങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഉന്നത ഉദ്യോഗസ്ഥ തലത്തിലെ പോരും രാഷ്ട്രീയ പടലപ്പിണക്കങ്ങളും സംബന്ധിച്ച സൂചനകളുണ്ട്. അവശ്യ സാധനങ്ങളുടെ വിലയറ്റം രൂക്ഷമായിരിക്കെ, സാധാരണക്കാര്‍ക്ക് ജികെഎസ്എഫില്‍ നിന്നു ലഭിക്കാമായിരുന്ന വിലക്കുറവ് ഈ പിന്മാറ്റത്തിലൂടെ നഷ്ടപ്പെടുമെന്ന അനൗദ്യോഗിക വിമര്‍ശനമാണ് ടൂറിസം വകുപ്പിന്റേത്.
ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസം വകുപ്പ് ഔദ്യോഗികമായി സമീപിക്കാത്തതിനാലാണ് പിന്മാറിയതെന്ന് സപ്ലൈകോ പറയുന്നു. ഇതും ഔദ്യോഗിക വിശദീകരണമല്ല. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് കേരള കോണ്‍ഗ്രസ് ജേക്കബിന്റെയും ടൂറിസം കോണ്‍ഗ്രസിന്റെയും വകുപ്പുകളാണ്. കണ്‍സ്യൂമര്‍ഫെഡ് ആകട്ടെ കോണ്‍ഗ്രസ് തന്നൊണ് ഭരിക്കുന്നത്.
ഇക്കുറി ഫെസ്റ്റിവലിനൊരുങ്ങാന് വേണ്ടത്ര സമയം ലഭിച്ചില്ലെന്ന വാദം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ എല്ലാവര്‍ഷവും നടക്കുന്ന ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഒരുക്കത്തിനു സമയം കിട്ടിയില്ലെന്ന വാദം അന്തര്‍ നാടകങ്ങള്‍ മറച്ചുവയ്ക്കാനാണെന്ന സൂചന ശക്തമാണ്. വന്‍കിട വ്യാപാരസ്ഥാപനങ്ങള്ക്കൊപ്പം സാധാരണ വ്യാപാരസ്ഥാപനങ്ങളും ഇത്തവണ ജികെഎസ്എഫിന്റെ ഭാഗമായിട്ടുണ്ട്. ഇതിനിടെയുള്ള സര്‍ക്കാര്‍ വകുപ്പുകളുടെ പിന്മാറ്റം വിവാദങ്ങള്‍ക്ക് വഴിപാകിയിട്ടുണ്ട്.
ജികെഎസ്എഫ് നടത്തിപ്പിലെ 44.5 കോടിയുടെ നഷ്ടത്തെക്കുറിച്ച് കഴിഞ്ഞ ജൂലൈ ആദ്യമാണ് സിഎജി വെളിപ്പെടുത്തിയത്. കേരളത്തിന്റെ വാണിജ്യ, വ്യസായ മേഖലകളെ പ്രോല്‍സാഹിപ്പിക്കുന്നതിനും സംസ്ഥാനത്തെ അന്തര്‍ദേശീയ നിലവാരമുള്ള ഷോപ്പിംഗ് അനുഭവത്തിലേക്ക് എത്തിക്കാനും ഉദ്ദേശിച്ച് ആരംഭിച്ച ജികെഎസ്എഫിനു പണം ചെലവഴിക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അവ്യക്തമായിരുന്നതുമൂലം ഇത്രയും നഷ്ടമുണ്ടായി എന്നായിരുന്നു 2011-12 സാമ്പത്തിക വര്‍ഷത്തെ റിപോര്‍ട്ട് സംബന്ധിച്ചു മാധ്യമങ്ങളോടു സംസാരിച്ച അക്കൗണ്ടന്റ് ജനറല്‍ ബിജുജേക്കബ് പറഞ്ഞത്.
പരിപാടിയുടെ നടത്തിപ്പിന് അനുവദിച്ച 10 കോടിയില്‍ നിന്ന് 5.47 കോടി ജികെഎസ്എഫ് ഡയറക്ടര്‍ വകമാറ്റി ചെലവഴിച്ചു. ബാക്കി തുക കറന്റ് അക്കൗണ്ടില്‍ നിക്ഷേപിച്ചതിലൂടെ 14.53 ലക്ഷം രൂപ പലിശ ഇനത്തില്‍ നഷ്ടപ്പെട്ടു. 40.60 കോടി രൂപ അഞ്ചു സീസണുകള്‍ക്കും കൂടി ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് നല്‍കിയത് മതിയായ രേഖകളില്ലാതെയാണ്. ആറാം സീസണിന്റെ വിശദാംശങ്ങള്‍ പുറത്തുവരാനിരിക്കെയായിരുന്നു ഈ കണ്ടെത്തല്‍. ഈ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണമാണ് സിഎജി ശുപാര്‍ശ ചെയ്തത്.
Keywords: Kerala, Vigilance-Raid, GKSF; Major setback from Supplyco and ConsumerfedKottayam, Accused, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.