ഗോവയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; മന്ത്രി മൈകല്‍ ലോബോ രാജിവച്ച് കോണ്‍ഗ്രസിലേക്ക്
Jan 10, 2022, 15:37 IST
പനാജി: (www.kvartha.com 10.01.2022) ഫെബ്രുവരി 14ന് ഗോവയില്‍ തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ ബിജെപിക്ക് വന്‍ തിരിച്ചടി. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈകല്‍ ലോബോ അംഗത്വം രാജിവച്ചു. ബിജെപിയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ ന്യൂനപക്ഷ എംഎല്‍എ കൂടിയാണ് ലോബോ. ഇതോടെ പാര്‍ടിയുടെ നിയമസഭയിലെ അംഗബലം 24 ആയി കുറഞ്ഞു
ബിജെപിയുടെ പ്രവര്‍ത്തനത്തില്‍ താനും പ്രവര്‍ത്തകരും അതൃപ്തരാണെന്നും അതുകൊണ്ടാണ് രാജിവെയെന്നുമാണ് മൈകല്‍ ലോബോ പറഞ്ഞത്. കത്തോലിക്കാ വിഭാഗത്തിന് സ്വാധീനമുള്ള കലാങ്കൂത്ത് മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് മൈക്കല്‍ ലോബോ. തിങ്കളാഴ്ച നാല് മണിക്ക് പനാജിയില്‍ നടക്കുന്ന ചടങ്ങില്‍ ലോബോ കോണ്‍ഗ്രസില്‍ ചേരും.
Keywords: News, Kerala, MLA, Politics, BJP, Congress, Minister, Goa minister, Michael Lobo, Join, Quit, Goa minister Michael Lobo quits BJP, likely to join Congress today
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.