16.5 കിലോ കഞ്ചാവുമായി 'ദൈവ'വും കൂട്ടാളിയും അറസ്റ്റില്‍

 


ഇടുക്കി: (www.kvartha.com 08.02.2021) 16.5 കിലോ കഞ്ചാവുമായി 2 പേര്‍ വണ്ടന്‍മേട്ടില്‍ അറസ്റ്റിലായി. വണ്ടന്‍മേട് സ്വദേശി ദൈവം (36), തമിഴ്‌നാട് സ്വദേശി രഞ്ജിത്ത് (28) എന്നിവരാണ് അറസ്റ്റിലായത്. കേരള, തമിഴ്നാട് സംസ്ഥാനങ്ങളിലായി പടര്‍ന്ന് കിടക്കുന്ന വന്‍ കഞ്ചാവ് മാഫിയയുടെ അംഗങ്ങളാണ് ഇരുവരുമെന്നും പൊലീസ് പറഞ്ഞു. 

16.5 കിലോ കഞ്ചാവുമായി 'ദൈവ'വും കൂട്ടാളിയും അറസ്റ്റില്‍

വണ്ടന്‍മേട് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ നര്‍കോടിക് സ്‌ക്വാഡും സംയുക്തമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് ഊര്‍ജിത അന്വേഷണം നടത്തുന്നതിനിടെ ആമയാറില്‍ വെച്ചാണ് അറസ്റ്റിലായത്. 

ബൊലേറോയില്‍ ആയിരുന്നു ഇവര്‍ കഞ്ചാവ് കടത്തിയത്. ദൈവത്തിന്റെ പേരിലുള്ളതാണ് വാഹനം. മൂന്ന് പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നും കഞ്ചാവ് വാങ്ങി വരികയായിരുന്നു. സംസ്ഥാനത്തുടനീളം കഞ്ചാവ് ഇവര്‍ വില്‍ക്കാറുണ്ടെന്ന് പൊലീസ് പറയുന്നു.

വണ്ടന്മേട്ടിലെ മാലിയില്‍ കഞ്ചാവ് മാഫിയ പ്രവര്‍ത്തിക്കുന്നതായി പൊലീസ് മനസ്സിലാക്കിയിരുന്നു. നാല് മാസത്തിനിടെ മാത്രം സ്റ്റേഷന്‍ പരിധിയില്‍ നിന്ന് 26.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ചിലര്‍ പിടിയില്‍ ആയെങ്കിലും അവരൊന്നും വില്‍പനക്കാര്‍ ആയിരുന്നില്ല. ഇതിനിടയിലാണ് രണ്ട് പേര് അറസ്റ്റിലാവുന്നത്. പ്രതികളില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വന്‍ കണ്ണികളെയും പിടികൂടാനാവുമെന്നാണ് പൊലീസ് പ്രതീക്ഷ.

Keywords:  Kerala, News, Idukki, Tamilnadu, Drugs, Smuggling, Police, Case, Secret, 'God' and his accomplice arrested with 16.5 kg of cannabis
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia