Booked | ധര്‍മടത്തെ സ്വര്‍ണാഭരണ നിക്ഷേപ തട്ടിപ്പ്; വീട്ടമ്മയുടെ പരാതിയില്‍ യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

 


തലശേരി: (www.kvartha.com) ധര്‍മടത്ത് സ്വര്‍ണാഭരണ നിക്ഷേപത്തിന്‍മേല്‍ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടെ നീളം കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ധര്‍മടം ബ്രണ്ണന്‍ കോളജിന് സമീപം സ്നേഹതീരം ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന പൂക്കോടന്‍ വീട്ടില്‍ അഫ്സലിന്റെ ഭാര്യ ശഫ് സാദ് സലീം ശെയ്കിന്റെ പരാതി പ്രകാരമാണ് ധര്‍മടം പൊലീസ് കേസെടുത്തത്.

ഇല്യാസ്, മുഹമ്മദ് ശാബിര്‍, ജസീല്‍, ജുനൈദ്, അഫ്സല്‍, മശ് ഹൂദ് എന്നിവര്‍ക്കെതിരെയാണ് ഇന്‍ഡ്യന്‍ ശിക്ഷാനിയമം 405, 420 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ ലതീഫ് എന്നയാളാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെയും അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് ധര്‍മടം പൊലീസ് അറിയിച്ചു.

Booked | ധര്‍മടത്തെ സ്വര്‍ണാഭരണ നിക്ഷേപ തട്ടിപ്പ്; വീട്ടമ്മയുടെ പരാതിയില്‍ യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

തട്ടിപ്പുപുറത്തുവന്നതോടെ ധര്‍മടം മണ്ഡലത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും തട്ടിപ്പിനിരയായ നിരവധി പേര്‍ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. കൂത്തുപറമ്പ്, മമ്പറം, കണ്ണവം മേഖലകളില്‍ നിന്നും പ്രതികള്‍ തട്ടിപ്പു നടത്തിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

Keywords:  Gold jewelry investment fraud in Dharmadam; Police registered case against youth on complaint of housewife, Kannur, News, Jewelry Investment Fraud, Police, Complaint, Complaint, Probe, House Wife, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia